കൃത്യമായ നിലപാട് പോലും എടുക്കാൻ ശശി തരൂരിന് കഴിഞ്ഞിട്ടില്ല; മികച്ച പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് മറുപടി നരേന്ദ്രമോദിയെന്നായിരുന്നു: കടകംപള്ളി സുരേന്ദ്രൻ

കൃത്യമായ നിലപാടെടുക്കാൻ കഴിയാത്ത ആളാണ് ശശി തരൂരെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മികച്ച പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് മറുപടി നരേന്ദ്രമോദിയെന്നായിരുന്നു. ബിജെപിയോടപ്പമാണ് തരൂരിൻ്റെ നിലപാട്. വിശ്വം സഞ്ചരിക്കുന്ന പൗരനായിരിക്കും, എന്നാൽ വിശ്വാസമില്ലാത്ത പൗരനാണ് തരൂർ. രാജീവ് ചന്ദ്രശേഖരാണ് മുഖ്യ എതിരാളിയെന്ന് തരൂർ പറയുന്നു. അത് കഞ്ഞി കുഴി തന്ത്രമാണ്. ഇവിടെ കേടീശ്വരൻമാർ മത്സരിക്കുന്നു എന്നാണ് ശശി തരൂർ പറയുന്നത്. ഇത് ശരിയല്ല.

Also Read: കോൺഗ്രസ് പ്രവർത്തകരിൽ ഒറ്റപ്പെട്ടുപോയ സ്ഥാനാർത്ഥിയാണ് ശശി തരൂർ; തരൂരിന്റേത് അഹങ്കാരം നിറഞ്ഞ പ്രസ്താവന: മന്ത്രി ജി ആർ അനിൽ

ജനാധിപത്യത്തെ തിരിച്ചുപിടിക്കലാണ് ഈ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം. തരൂരിനെ ആരെങ്കിലും വിശ്വസിക്കുമോ. തരൂർ ഒരു കാൽ ബി ജെ പിയിൽ വച്ചിരിക്കുകയാണ്. രാജീവ് ചന്ദ്രശേഖർ ബഹു ശത കോടീശ്വരനാണ്. നാടിനും നാട്ടുകാർക്കും ഒന്നും ചെയ്തിട്ടില്ല. നാട്ടുകാർക്ക് ആരെന്ന് പോലും അറിയാത്ത ആളാണ് രാജീവ് ചന്ദ്രശേഖർ. ആദ്യ 5 വർഷം ശശി തരൂർ കേന്ദ്ര മന്ത്രിയായിരുന്നു. എന്നിട്ടും ആ 5 വർഷക്കാലം മണ്ഡലത്തിൽ ഒന്നും ചെയ്തില്ല.

Also Read: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു; പവന് 53,760 രൂപയായി

വിഴിഞ്ഞം പദ്ധതിയിൽ പോലും തരൂർ പറഞ്ഞത് കള്ളമാണ്. ജനകീയ മുന്നേറ്റങ്ങളുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം. അതിനെ വില കുറച്ച് കാണുന്ന സമീപനമാണ് തരൂരിന്. പന്ന്യൻ ആരെന്ന് മനസിലാക്കാൻ തരൂരിന് സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ പന്ന്യൻ വിജയം സുനിശ്ചിതമാണ്. മികച്ച ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News