മഹാരാഷ്ട്ര ബിജെപിയിൽ ചോർച്ച തുടരുന്നു; മുൻ മന്ത്രി ലക്ഷ്മൺ ധോബ്ലെയും പാർട്ടി വിട്ടു

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര ബിജെപിയിൽ കൊ‍ഴിഞ്ഞു പോക്ക് തുടരുന്നു. മുൻ മന്ത്രി ലക്ഷ്മൺ ധോബ്ലെയാണ് ശരദ് പവാറിന്‍റെ എൻസിപിയിൽ ചേർന്നത്. പാർട്ടി എംപി സുപ്രിയ സുലെയുടെ സാന്നിധ്യത്തിലാണ് ധോബാലെ എൻസിപി-ശരദ് പവാർ വിഭാഗത്തിൽ ചേർന്നത്. രണ്ട് ദിവസത്തിനിടെ ബിജെപിയിൽ നിന്നുള്ള നാലാമത്തെ വലിയ കൂറുമാറ്റമാണിത്. ചൊവ്വാഴ്ചയാണ് മുൻ എംഎൽഎ സന്ദീപ് നായിക് ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയിൽ (എസ്പി) ചേർന്നത്. കൂടാതെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ നാരായൺ റാണെയുടെ മകൻ നിലേഷ് റാണെ, കൊങ്കണിലെ സിന്ധുദുർഗ് ജില്ലയിലെ കുഡാലിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുകയായിരുന്നു. ഇതിന് മുൻപ് സിന്ധുദുർഗ് ജില്ലയിൽ നിന്നുള്ള മുതിർന്ന പാർട്ടി നേതാവ് രാജൻ തേലി കഴിഞ്ഞ വെള്ളിയാഴ്ച പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വെച്ചു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുവാനുള്ള തയ്യാറെടുപ്പിലാണ് രാജൻ തേലി.

ALSO READ; നഗരസഭയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്കും നിയസഭയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിനും; പാലക്കാട്ടെ കോണ്‍ഗ്രസ്സ് – ബിജെപി ഡീല്‍ വ്യക്തമാക്കി എ വി ഗോപിനാഥ്

സോലാപൂർ മേഖലയിലാണ് ധോബ്ലെയുടെ രാഷ്ട്രീയ സ്വാധീനം വേരൂന്നിയിരിക്കുന്നത്. മന്ത്രിയായിരുന്ന കാലത്ത് ജലവിതരണം, ശുചിത്വം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. മഹാരാഷ്ട്രയിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ ഗ്രാമീണ വികസനവും ജല മാനേജ്മെന്‍റും ലക്ഷ്യമിട്ടുള്ള നയങ്ങളിൽ വലിയ പങ്കു വഹിച്ചു. ബിജെപിയും ശിവസേനയിലെ പ്രാദേശിക നേതാക്കളും തമ്മിൽ സ്ഥാനാർഥികളെ ചൊല്ലി തർക്കം നിലനിൽക്കെയാണ് മഹായുതിയുടെ വീര്യം കെടുത്തി നേതാക്കളുടെ ചുവട് മാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News