അജിത് പവാർ മഹായുതിയെ കൈവിട്ടേക്കുമെന്ന സൂചന നൽകി മുൻ മന്ത്രി നവാബ് മാലിക്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നവാബ് മാലിക്കിന്റെ നിർണായക വെളിപ്പെടുത്തൽ. ഇത് മഹാരാഷ്ട്രയാണെന്നും എന്തും സംഭവിക്കാമെന്നുമാണ് എൻ സി പി നേതാവിന്റെ വാദം
മഹാരാഷ്ട്രയിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്നും ആർക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും എൻസിപി അജിത് പവാർ പക്ഷം നേതാവ് നവാബ് മാലിക് പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എന്തും സംഭവിക്കാമെന്നാണ് മാലിക് കണക്ക് കൂട്ടുന്നത്. സർക്കാർ രൂപീകരണത്തിൽ അജിത് പവാർ നിർണായക പങ്ക് വഹിക്കുമെന്നും സർക്കാർ രൂപീകരിക്കാൻ കിംഗ് മേക്കർ ആയിരിക്കുമെന്നും മാലിക്ക് സൂചന നൽകി.
Also Read: കന്നഡ സംവിധായകന്റെ മൃതദേഹം അപ്പാർട്മെന്റിൽ അഴുകിയ നിലയിൽ; കടക്കെണിയിൽ ജീവനൊടുക്കിയെന്ന് നിഗമനം
ഇതോടെ വിമത നീക്കങ്ങൾ കൊണ്ട് പൊറുതിമുട്ടിയ മഹായുതിയിലെ വിഭാഗീയത വീണ്ടും രൂക്ഷമാകുകയാണ്. മൻഖുർദ് ശിവാജി നഗറിലെ എൻസിപി സ്ഥാനാർത്ഥിയാണ് നവാബ് മാലിക്. എന്നാൽ മാലിക്കിനെ പിന്തുണക്കില്ലെന്ന നിലപാടിലാണ് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ നവാബ് മാലിക്കിൻ്റെ സ്ഥാനാർഥിത്വത്തെച്ചൊല്ലി മഹായുതിയിൽ സംഘർഷം നിലനിന്നിരുന്നു.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നാരോപിച്ച് മാലിക്കിൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ ബിജെപി പരസ്യമായി രംഗത്തെത്തിയിരുന്നു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നാരോപിച്ച് മാലിക്കിൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ ബിജെപി പരസ്യമായി രംഗത്തെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here