മുൻ എംഎൽഎ ശോഭന ജോർജിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു

മുൻ എംഎൽഎ ശോഭന ജോർജിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ശോഭന ജോർജ് പത്ത് വർഷ വിസ ഏറ്റുവാങ്ങി.നിലവിൽ കേരള സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ ചെയർപേഴ്സൺ കൂടിയാണ് ശോഭന.

ALSO READ:കമ്മ്യൂണിറ്റികളില്‍ പുത്തന്‍ പരീക്ഷണം നടത്താന്‍ വാട്ട്‌സ്ആപ്പ്; ഗ്രൂപ്പ് സംഭാഷണങ്ങള്‍ക്ക് ഇനി ഇതും

ചെങ്ങന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികയായിരുന്നു.നേരത്തെ ഒട്ടേറെ കലാ, സാംസ്‌കാരിക, സാഹിത്യ, സംഗീത മേഖലകളിലെ ഇന്ത്യൻ പ്രതിഭകൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.യുണൈറ്റഡ് അറബ് എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക താമസ അനുമതിയാണ് ഗോൾഡൻ വിസ. ഇത് ദീർഘകാലാടിസ്ഥാനത്തിലുള്ള താമസ സൗകര്യം നൽകുന്നു. 5 അല്ലെങ്കിൽ 10 വർഷം കാലാവധിയുള്ള, പുതുക്കാവുന്ന ദീർഘകാല റെസിഡൻസ് വിസയാണിത്. 2019-ൽ ആണ് യുഎഇയുടെ ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചത്.

ALSO READ: വാഴൂർ സോമൻ എംഎൽഎയുടെ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News