മുൻ എംൽഎ സുലൈമാൻ റാവുത്തർ കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക്. സവർണ വർഗീയ ഫാസിസ്റ്റുകളെ നേരിടാൻ ഇടതുപക്ഷത്തിനെ കഴിയൂ എന്നും സുലൈമാൻ റാവുത്തർ പറഞ്ഞു. വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ് സിപിഐഎം ൽ ചേരുക എന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വലിയ കരുതലോടെ കേരളത്തിൽ വോട്ടർമാർ തെരഞ്ഞെടുപ്പിനെ സമീപിക്കണം. കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യമില്ല. എല്ലാം സുധാകരനും സതീശനും ചേർന്ന് തീരുമാനിക്കും. ബിജെപി സവർണ വർഗീയ ഫാസിസ്റ്റുകളാണ്. സവർണ വർഗീയ ഫാസിസ്റ്റുകളെ ഭയപ്പെടുന്ന ഭീരുവാണ് രാഹുൽ ഗാന്ധി. ആ രാഹുൽ ഗാന്ധിയെ എങ്ങനെ വിശ്വസിക്കും.
Also read:‘സിഎഎ ഞങ്ങൾക്ക് തെരഞ്ഞെടുപ്പ് ആയുധമല്ല, നാല് വർഷം മുൻപ് ഇതിനെതിരെ ശബ്ദിച്ചവരാണ് ഞങ്ങൾ’; മുഖ്യമന്ത്രി
ഇന്ത്യ മുന്നണി ശക്തമാകണമെങ്കിൽ ഇടതുപക്ഷത്തിൻ്റെ ശക്തി വർദ്ധിക്കണം. തന്നെ ഒരു തെരഞ്ഞെടുപ്പ് പ്രവർത്തന തൊഴിലാളിയായി മാത്രം കോൺഗ്രസ് കണ്ടു’ എന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയിൽ അംഗമാണ്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, ട്രഷറുമായി പ്രവർത്തിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here