ദില്ലിയിൽ കോൺഗ്രസിന് തിരിച്ചടി. മുൻ എം.എൽ.എമാരും ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷക ചുമതലയുള്ള നേതാക്കളും പാർട്ടി വിട്ടു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ചാണ് രാജി. ഉത്തർപ്രദേശിൻ്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയായിരുന്ന നസീബ് സിങ്ങ്, മുതിർന്ന നേതാവായ നീരജ് ബസോയ എന്നിവരാണ് പാർട്ടി വിട്ടത്. നസീബ് സിങ്ങിന് നോർത്ത് വെസ്റ്റ് ദില്ലി മണ്ഡലത്തിന്റേയും നീരജ് ബസോയയ്ക്ക് വെസ്റ്റ് ദില്ലി മണ്ഡലത്തിന്റേയും ചുമതല നൽകിയിരിക്കയായിരുന്നു.
ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ അതൃപ്തി അറിയിച്ചാണ് ഇരുവരും രാജി നൽകിയത്. പാർട്ടിയുടെ ആശയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ട് അപരിചിതരെയാണ് നോർത്ത് വെസ്റ്റ് ദില്ലിയിലും നോർത്ത് ഈസ്റ്റ് ദില്ലിയിലും സ്ഥാനാർഥികളാക്കിയത് എന്നാണ് ഇവരുടെ ആരോപണം. നോർത്ത് വെസ്റ്റ് ദില്ലിയിലെ സ്ഥാനാർഥി, കോൺഗ്രസ് ടിക്കറ്റിലെ എ.എ.പിക്കാരനാണെന്ന് നസീബ് സിങ് ചൂണ്ടി കാണിക്കുന്നു.
Also Read: രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങൾക്ക് മോദി സർക്കാർ വലിയ ദുരന്തമായി മാറിയിരിക്കുന്നു: വി ശിവൻകുട്ടി
എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ഇത് സംബന്ധിച്ച് കത്ത് അയക്കുകയും ചെയ്‌തു. എ.എ.പിയുമായുള്ള സഖ്യം വലിയ അപമാനമായാണ് സാധാരണപ്രവർത്തകർ കാണുന്നത്. എന്നാൽ, ഹൈക്കമാന്ഡ് ഈ വികാരത്തോട് മുഖം തിരിക്കുകയാണെന്നും നീരജ് ബസോയ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here