‘മുഖ്യമന്ത്രി ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, ഇത് വെറും കുമിള പോലെയുള്ള പ്രചാരണം’: എളമരം കരീം

പിആര്‍ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ രാജ്യസഭ എംപി എളമരം കരീം. മുഖ്യമന്ത്രി ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത് വെറും കുമിള പോലെയുള്ള പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ദിനപത്രത്തില്‍ വന്ന ഭാഗം മുഖ്യമന്ത്രി നിക്ഷേധിച്ചിട്ടും പ്രചരണം തുടരുകയാണ്. ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: 45,801 ഒഴിവുകള്‍; കേരള നോളജ് എക്കണോമി മിഷന്‍ അപേക്ഷ ക്ഷണിച്ചു

മലപ്പുറത്തുകാരെ ആക്ഷേപിക്കുന്നു എന്നു പറയുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ദുരാരോപണം. മലപ്പുറം ജില്ല രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് സിപിഐഎം.അന്ന് മാപ്പിള ജില്ല എന്ന് ആക്ഷേപിച്ചവരാണ് സംഘപരിവാര്‍ സംഘടനകള്‍. അതിനെയൊക്കെ നേരിട്ടാണ് മലപ്പുറം ജില്ല രൂപീകരിച്ചത്. അങ്ങനെ ഒരു പാര്‍ട്ടി മലപ്പുറം ജില്ലയെ അധിക്ഷേപിച്ചു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം ജില്ലയില്‍ എന്നാല്‍ ഒരു പാര്‍ട്ടിയുടെയോ ഏതെങ്കിലും വിഭാഗത്തിന്റെ സ്വകാര്യ സ്വത്തല്ല. ഇഎംഎസ് ജനിച്ച നാടാണ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്നും എളമരം കരീം പറഞ്ഞു.

ALSO READ:  ഏറെ നാളുകള്‍ക്കുശേഷം മകളെ കണ്ട് ഷമ്മി; കണ്ണു നനയ്ക്കുന്ന ദ്യശ്യം, വീഡിയോ

അന്‍വര്‍ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പിവി അന്‍വര്‍ പറയുന്നതുപോലെ അത്ര എളുപ്പമല്ലെന്നും സിപിഐഎം വിട്ടുപോയ പലരും പാര്‍ട്ടികള്‍ ഉണ്ടാക്കിയിരുന്നു. അവരുടെയൊക്കെ ഗതി എന്തായി എന്ന് അറിയാമല്ലോയെന്നും എളമരം കരീം ചോദിച്ചു. സിപിഐഎമ്മിനെ തകര്‍ക്കാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. സ്വര്‍ണ കള്ളക്കടത്ത് മുതല്‍ മാധ്യമങ്ങളും പ്രതിപക്ഷവും തുടര്‍ച്ചയായി ഈ പ്രചാരണം തുടരുന്നു. കേരളം ഉയര്‍ത്തുന്ന ബദലിനെ തകര്‍ക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാണ് അന്‍വറിന്റെ പ്രചരണം.
അദ്ദേഹത്തിന് പിന്നിലുള്ള ചില മുസ്ലിം വര്‍ഗീയശക്തികളെ തൃപ്തിപ്പെടുത്താനാണ് ഈ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  മറന്നാടു പുള്ളേ…മുറിപ്പാടുകളെ…!’പണി’യിലെ ആദ്യ ലിറിക്കൽ ഗാനത്തെ നെഞ്ചിലേറ്റി പ്രേക്ഷകർ

സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടിക്കേണ്ട ജോലിയല്ലേ എന്നാണ് അന്‍വര്‍ ചോദിക്കുന്നത്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം ക്രമസമാധാന പ്രശ്‌നമായി സംഘങ്ങള്‍ തമ്മില്‍ പലതവണ ഏറ്റുമുട്ടി. ഇത് മാധ്യമങ്ങള്‍ തന്നെ പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഈ ഘട്ടത്തിലാണ് ഈ സംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചത്. സ്വര്‍ണക്കടത്ത് ഒരു ക്രമസമാധാന പ്രശ്‌നമായപ്പോഴാണ് പൊലീസ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News