‘നിങ്ങള്‍ പണമുണ്ടാക്കിക്കോളൂ, പക്ഷെ രാജ്യത്തിനു വേണ്ടിയും കളിക്കാന്‍ തയാറാകണം’; ഹര്‍ദിക്കിനെ വിമര്‍ശിച്ച് പ്രവീണ്‍ കുമാര്‍

ഹര്‍ദിക് പാണ്ഡ്യയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ കുമാര്‍. രോഹിത് ശര്‍മയെ മാറ്റി ഹര്‍ദികിനെ നായകനാക്കിയ മുംബൈ ഇന്ത്യന്‍സ് തീരുമാനം ശരിയായിരുന്നോ എന്നു പ്രവീണ്‍ കുമാര്‍ ചോദിക്കുന്നു.

‘നിങ്ങള്‍ പണമുണ്ടാക്കിക്കോളു. അതില്‍ കുഴപ്പമില്ല. ആരും തടയില്ല. എന്നാല്‍ രാജ്യത്തിനു വേണ്ടിയും സംസ്ഥാനത്തിനു വേണ്ടിയും കളിക്കാന്‍ സന്നദ്ധനാകണം.രണ്ട് മാസമായി ഹര്‍ദിക് കളിച്ചിട്ടില്ല. രാജ്യത്തിനായോ ആഭ്യന്തര ക്രിക്കറ്റില്‍ സംസ്ഥാനത്തിനു വേണ്ടിയോ കളിച്ചിട്ടില്ല. നേരിട്ട് ഐപിഎല്‍ കളിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്.’- പ്രവീണ്‍ കുമാര്‍ പറഞ്ഞു. മുന്‍ മുംബൈ ഇന്ത്യന്‍സ് താരം തന്നെയാണ് പ്രവീണ്‍ കുമാറും.

Also Read: ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് അശ്വിന്‍; രോഹിതിനും ഗില്ലിനും നേട്ടം

2021ലാണ് മുംബൈ ഇന്ത്യന്‍സില്‍ നിന്നു 15 കോടിയ്ക്ക് ഹര്‍ദികിനെ പുതിയ ടീമായി എത്തിയ ഗുജറാത്ത് ടൈറ്റന്‍സ് പാളയത്തിലെത്തിച്ചത്. ക്യാപ്റ്റാനായാണ് ഹര്‍ദിക് അന്ന് പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്തിനൊപ്പം ചേര്‍ന്നത്. ആദ്യ സീസണില്‍ തന്നെ ടീമിനു കിരീട നേട്ടം. രണ്ടാം സീസണില്‍ രണ്ടാം സ്ഥാനം.

രണ്ട് സീസണുകള്‍ക്ക് പിന്നാലെ കോടികള്‍ എറിഞ്ഞ് മുംബൈ വീണ്ടും ഹര്‍ദികിനെ തിരികെ പാളയത്തിലെത്തിച്ചു. തന്നെ നായകനാക്കണമെന്ന ഡിമാന്‍ഡാണ് ഹര്‍ദിക് തിരിച്ചു വരവിനായി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് രോഹിതിനെ മാറ്റി പാണ്ഡ്യയെ മുംബൈ നായകനാക്കിയത്. വലിയ വിമര്‍ശനങ്ങളാണ് ആരാധകര്‍ ഇതിനെതിരെ ഉയര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration