ഹൈവേ തൊഴിലാളികൾക്ക് എത്തിച്ച അരി മറിച്ച് വിറ്റ് ക്രമക്കേട്; മുൻ പഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലാർക്കിനും 10 വർഷം കഠിന തടവും പിഴയും ശിക്ഷ

ഹൈവേ തൊഴിലാളികൾക്ക് എത്തിച്ച  അരി മറിച്ച് വിറ്റ് ക്രമക്കേട് നടത്തി, മുൻ പഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലാർക്കിനും 10 വർഷം കഠിന തടവും പിഴയും ശിക്ഷ. കോട്ടയം മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി പി.കെ. സോമൻ, മുൻ ക്ലാർക്ക് പി.കെ. റഷീദ് എന്നിവർക്കെതിരെയാണ് നടപടി. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.  ഇരുവരും 10 വർഷം കഠിന തടവിനു പുറമെ 3 ലക്ഷം രൂപ പിഴയും അടക്കണം.

ALSO READ: ‘പാലും വെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ പണി’; ജോജുവിന്‍റെ ‘പണി’ക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇടിവെട്ട് റിവ്യൂ

മുണ്ടക്കയം ഹൈവേ നിർമാണത്തിന് എത്തിയ തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച 100 ടൺ അരിയാണ് പ്രതികൾ മറിച്ചു വിറ്റിരുന്നത്. സംഭവത്തിൽ 2006 ലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News