‘തിരിച്ചു വന്നില്ലെങ്കിൽ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നിൽക്കും’, ലൈംഗികാതിക്രമക്കേസിൽ ചെറുമകനെതിരെ എച്ച് ഡി ദേവഗൗഡ

ലൈംഗികാതിക്രമക്കേസിൽ ചെറുമകനെ തള്ളി പ്രജ്വൽ രേവണ്ണയെ തള്ളി മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ. തിരിച്ചു വന്നില്ലെങ്കിൽ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നിൽക്കുമെന്ന് ദേവഗൗഡ പറഞ്ഞു.

ALSO READ: ‘എന്റെ ജനനം ജൈവീകമല്ല, ദൈവമാണ് എന്നെ അയച്ചതെന്ന് മോദി’, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്ന പൊട്ടത്തരങ്ങൾ എന്ന് സോഷ്യൽ മീഡിയ

‘നിയമം നിയമത്തിന്റെ വഴിക്ക് പോകണം, അതിനെ അനുസരിക്കണം. എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണം. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രജ്വലിന് ഏറ്റവും കൂടിയ ശിക്ഷ നൽകണമെന്നാണ് എന്റെ നിലപാട്. പ്രജ്വൽ വിദേശത്ത് പോയത് എന്റെ അറിവോടെയല്ല. ഇപ്പോഴെവിടെയാണെന്നും അറിയില്ല. 60 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് കുടുംബത്തോടല്ല ജനങ്ങളോടാണ് കടപ്പാട്’, ദേവഗൗഡ പറഞ്ഞു.

ALSO READ: ‘മതങ്ങളെ ബഹുമാനിക്കുന്നു എന്ന വാദം പൊളിയുന്നു’, ഗാസയിലെ പള്ളിയിൽ കയറി ഖുർആൻ കത്തിച്ച് വീഡിയോ പങ്കുവെച്ച് ഇസ്രയേൽ സൈനികൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News