തെരഞ്ഞെടുപ്പ് ചൂടിലും വിട്ടൊഴിയാതെ പടലപ്പിണക്കം; രാജസ്ഥാന്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എയും ബിജെപിയില്‍

രാജസ്ഥാന്‍ മുന്‍ മന്ത്രി രാംഗോപാല്‍ ഭൈരവയും മുന്‍ എംഎല്‍എ അശോക് തന്‍വറും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍. രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ശനിയാഴ്ച പ്രമുഖ നേതാക്കളായ ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്.

Also Read: ‘എന്തിനും ഒരതിരുണ്ട്’ : ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

ബിജെപി വന്‍ വരവേല്‍പ്പോടെയാണ് ഇവരെ സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷി, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എംപി തുടങ്ങിയവര്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വന്നവരെ അഭിനന്ദിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച് ബിജെപിയിലെത്തുമെന്ന് സി പി ജോഷി പറഞ്ഞു. അതേസമയം നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂടുമാറുന്നത് കോണ്‍ഗ്രസ് ക്യാമ്പില്‍ കടുത്ത പൊല്ലാപ്പാണ് ഉണ്ടാക്കിയത്.

Also Read: ഭാര്യയും കാമുകനും കൂടെ ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി; സഹായികളടക്കം അഞ്ചുപേർ അറസ്റ്റിൽ

അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പടലപ്പിണക്കം നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ എങ്ങനെ ബാധിക്കുമെന്ന ആകുലതയിലായിരുന്നു കോണ്‍ഗ്രസ്. ഇതിനിടയിലാണ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപി പാളയത്തിലേക്ക് ഒഴുകുന്നത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനും ജോധ്പുര്‍ മുന്‍ മേയറുമായ രാമേശ്വര്‍ ദാധീജ് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News