മുന്‍ വൈരാഗ്യം; പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു

crime

പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറക്കാണ് പരിക്കേറ്റത്. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥന്‍കുമാര്‍ (42) ആണ് യുവതിയെ ആക്രമിച്ചത്.

ALSO READ:ഇടുക്കി ബൈസണ്‍വാലിയില്‍ വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടു

കാരപ്പൊറ്റ വഴി സര്‍വീസ് നടത്തുന്ന തൃശൂര്‍- പഴയന്നൂര്‍ സ്വകാര്യ ബസില്‍ വെച്ച് 11 മണിയോടെയാണ് സംഭവം നടന്നത്. കാരപ്പൊറ്റ മാട്ടുവഴി ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ വാക്കത്തി ഉപയോഗിച്ച് ഷമീറയെ വെട്ടുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഥന്‍കുമാറിനെ വടക്കഞ്ചേരി പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. മുന്‍ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ALSO READ:കേരള ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രൊപ്പോസല്‍ നല്‍കി: മന്ത്രി വി അബ്ദുറഹിമാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News