സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ അന്തരിച്ചു

സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയായിരുന്ന എൻ രാധാകൃഷ്ണൻ നായർ അന്തരിച്ചു.83 വയസായിരുന്നു. പാലക്കാട് ചിറ്റൂർ സ്വദേശിയാണ്. വാർധ്യക സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കേരള കലാമണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

2016 മുതൽ 2020 വരെ സംഗീത നാടക അക്കാദമി സെക്രട്ടറിയായിരുന്നു. ഈ കാലയളവിൽ കലാകാരന്മാർക്ക് വേണ്ടി ഒട്ടേറെ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. കേരള കലാമണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കലാരംഗവുമായി ബന്ധപ്പെട്ട ഒട്ടേറെ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

ALSO READ: ഇപി ജയരാജൻ്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News