സിക്കിം മുന്‍ മന്ത്രിയുടെ മൃതദേഹം പശ്ചിംബംഗാളിലെ കനാലില്‍; അന്വേഷണം ആരംഭിച്ചു

സിക്കിം മുന്‍ മന്ത്രി ആര്‍സി പൗഡയാലിന്റെ മൃതദേഹം പശ്ചിംബംഗാളിലെ സിലിഗുരിക്ക് സമീപമുള്ള കനാലില്‍ കണ്ടെത്തി. കഴിഞ്ഞ ഒമ്പത് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

ചൊവ്വാഴ്ച ഫുല്‍ബുരിയിലെ ടീസ്റ്റ കനാലില്‍ ഒഴുകി വരികയായിരുന്നു 80കാരനായ പൗഡയാലിന്റെ മൃതദേഹം. അദ്ദേഹം ധരിച്ചിരുന്ന വസ്ത്രവും വാച്ചും വച്ചാണ് ആളെ തിരിച്ചറിഞ്ഞത്.

ALSO READ: 600 ഒഴിവ്, 25,000 ഉദ്യോഗാര്‍ത്ഥികള്‍; എയര്‍ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റില്‍ തിക്കും തിരക്കും, അപകടം ഒഴിവായത് തലനാരിഴയ്ക്ക്! വീഡിയോ

പാക്യോംഗ് ജില്ലയിലെ ഛോട്ടാ സിംഗ്തമ്മില്‍ നിന്നും ജൂലൈ ഏഴിനാണ് അദ്ദേഹത്തെ കാണാതായത്. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ തെരച്ചിലിനായി നിയോഗിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സിക്കിം അസംബ്ലിയിലെ ആദ്യ സ്പീക്കറായ അദ്ദേഹം പിന്നീട് വനമന്ത്രിയായി. സിക്കിമിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ സ്വാധീനം 70കളിലും 80കളിലും ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. റൈസിംഗ് സണ്‍ പാര്‍ട്ടിയുടെ സ്ഥാപകനും ഇദ്ദേഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News