പട്ടാളനിയമം കൊണ്ടുവരാൻ ശ്രമിച്ച് പരാജയപ്പെട്ട മുൻ ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രി ആത്മഹത്യക്ക് ശ്രമിച്ചു

ex defence minister south korea

ഡിസംബർ 3-ന് കൊറിയയിൽ പട്ടാളനിയമം കൊണ്ട് വരാൻ ശ്രമിച്ചു പരാജയപ്പെട്ടവരിൽ പ്രധാനിയായ മുൻ കൊറിയൻ പ്രതിരോധമന്ത്രി കിം യോങ്-ഹ്യുൻ കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഔദ്യോഗികമായി അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പാണ് കിം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാജിവച്ച പ്രതിരോധമന്ത്രിയെ ഞായറാഴ്ച മുതൽ അനൗദ്യോഗിക തടങ്കലിൽ വച്ചിരുന്നു.

പാർലമെൻ്ററി ഹിയറിംഗിനിടെ, കൊറിയ കറക്ഷണൽ സർവീസ് കമ്മീഷണർ ജനറലാണ് അറസ്റ്റ് പ്രഖ്യാപിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് കിം സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തിയത്. തന്റെ വസ്ത്രങ്ങൾ ഉപയോഗിച്ചു തടങ്കലിൽ ഇരിക്കെ തൂങ്ങി മരിക്കാൻ കിം ശ്രമം നടത്തിയതായാണ് അധികൃതർ പറയുന്നത്. എന്നാൽ ആത്മഹത്യ ശ്രമം തടഞ്ഞതായും നിലവായിൽ ആരോഗ്യനിലയിൽ അപകടമൊന്നും ഇല്ലെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തി.

also read; ശക്തരോട് ഇനി സൗഹൃദം, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയതായി ഡോണൾഡ് ട്രംപിൻ്റെ വെളിപ്പെടുത്തൽ

പ്രസിഡന്‍റ് യൂൻ സുക് യോളാണ് സൈനിക നിയമം പ്രഖ്യാപിച്ചതെങ്കിലും പ്രതിരോധ മന്ത്രിയായിരുന്ന കിം യോങ്-ഹ്യുൻ ആയിരുന്നു ഇതിനു പിന്നിലെ പ്രധാന സൂത്രധാരനെന്ന് അന്വേഷണത്തിൽ കണ്ടെത്തിരിയിരുന്നു. ഒരു കലാപസമയത്ത് അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, അധികാര ദുർവിനിയോഗം നടത്തി എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അതേ സമയം ദക്ഷിണ കൊറിയൻ ജനതയോട് ചൊവ്വാഴ്ച തൻ്റെ അഭിഭാഷകർ മുഖേന കിം ക്ഷമാപണം നടത്തി. ഈ സാഹചര്യത്തിൻ്റെ എല്ലാ ഉത്തരവാദിത്തവും എനിക്കാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ കീഴുദ്യോഗസ്ഥർ എൻ്റെ ഉത്തരവുകൾ പാലിക്കുക മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിലവിൽ ആരാണ് രാജ്യം ഭരിക്കുന്നത് എന്ന ചോദ്യങ്ങളോടെ നേതൃത്വ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ശനിയാഴ്ച പാർലമെൻ്റിൽ രണ്ടാം ഇംപീച്ച്‌മെൻ്റ് വോട്ട് നടത്താൻ പ്രധാന പ്രതിപക്ഷ പാർട്ടികൾ നീക്കം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News