കൊല്ലത്ത് വാഹനാപകടത്തിൽ മുൻ കായിക താരം അന്തരിച്ചു

കൊല്ലം പുനലൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായിക താരം അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് ആണ് മരിച്ചത്, 25 വയസായിരുന്നു. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ പുനലൂർ, വാളക്കോട് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാർ ഓംകാർനാഥ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Also Read; പോക്‌സോ കേസിൽ യുവാവിന് 40 വർഷം കഠിനതടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News