സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും കോടതി മുറികളില്‍ നടക്കുന്ന സംവാദങ്ങളാണ് ഭരണഘടനയെ നിലനിര്‍ത്തുന്നതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സാഹോദര്യവും സഹവര്‍ത്തിത്വവുമാണ് ജനാധിപത്യത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.
പൗരന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാതെ രാഷ്ട്രങ്ങളുടെ പുരോഗതി അപൂര്‍ണമാണെന്നും, ഭരണഘടന ശില്പി ഡോ. ബി ആര്‍ അംബേദ്കര്‍ മുന്നോട്ടുവെച്ച സാഹോദര്യം രാഷ്ട്രീയത്തിനതീതമായിരുന്നുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായിരുന്നു. ഹൈക്കോടതിയിലെ വിവിധ ജഡ്ജിമാര്‍, അഭിഭാഷക സംഘടന നേതാക്കള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
also read: മുനമ്പം ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള വഖഫ്ബോർഡ് തീരുമാനം ചോദ്യംചെയ്ത ഹർജി ഈ മാസം 27 ലേക്ക് മാറ്റി
ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടിയ ഡി വൈ ചന്ദ്രചൂഡ്, ദില്ലി സര്‍വകലാശാലയിലെ നിയമ ഫാക്കല്‍റ്റിയില്‍ നിന്നാണ് നിയമത്തില്‍ ബിരുദം നേടിയത്. അഭിഭാഷകനായി കരിയര്‍ ആരംഭിച്ച ചന്ദ്രചൂഡ്, 2000 മാര്‍ച്ച് 29-ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി. തുടര്‍ന്ന് 2013 ഒക്ടോബര്‍ 31-ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2016 മെയ് 13-ന് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു. ചീഫ് ജസ്റ്റിസായിരുന്ന യു യു ലളിത് വിരമിച്ചതിനെത്തുടര്‍ന്ന് 2022 നവംബര്‍ 9-ന് സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ചന്ദ്രചൂഡ് സ്ഥാനമേറ്റു. ഈ വര്‍ഷം വിരമിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here