റഷ്യയിൽ അഭയം പ്രാപിച്ച സിറിയയുടെ മുൻ പ്രസിഡൻ്റ് ബാഷര്‍ അല്‍ അസദിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമമെന്ന് റിപ്പോർട്ട്.റഷ്യയിലെ ഒരു മുൻ ചാരൻ്റെ എക്സ് അക്കൌണ്ടിലാണ് ഈ വിവരം പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം അസദിന് കടുത്ത ചുമയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടിരുന്നു.ഇതിന് പിന്നാലെ ഡോക്ട്ർമാരെത്തി പരിശോധിച്ചപ്പോൾ അസദിൻ്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തുകയായിരുന്നു.അസദ് നിലവിൽ മോസ്കോയിലെ വസതിയിൽ ചികിത്സയിൽ കഴിയുകയാണെന്നാണ് വിവരം.അതേസമയം റഷ്യ ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തീവ്രവാദ നേതാവായ അബു മുഹമ്മദ് അൽ ജൂലാനിയുടെ നേതൃത്വത്തിലുള്ള സംഘം സിറിയയുടെ അധികാരം പിടിച്ചെടുത്തതോടെയാണ് അസദ് സിറിയ വിട്ട് റഷ്യയിൽ അഭയം പ്രാപിച്ചത്. ഡിസംബർ എട്ട് മുതൽ അസദ് വ്ലാഡിമിർ പുട്ടിന്റെ സംരക്ഷണത്തിലാണ്.
ENGLISH NEWS SUMMARY: It is reported that there is an attempt to kill Bashar al-Assad, the former president of Syria, who has taken refuge in Russia. This information appeared in the X account of a former spy in Russia.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here