കെ ചന്ദ്രശേഖര റാവുവിന് വിലക്ക്; നടപടി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തില്‍

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ. ചന്ദ്രശേഖര റാവുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക്. 48 മണിക്കൂര്‍ നേരത്തേക്കാണ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

ALSO READ: ഇതാണോ മോദിയുടെ ഗ്യാരണ്ടി..? വാക്‌സിൻ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം

ഈ രണ്ട് ദിവസവും റാവു പ്രചാരണ പരിപാടികള്‍ നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളില്‍ നടപടി ആവശ്യപ്പെട്ട് തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റിയടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിശോധിച്ച ശേഷമാണ് കമ്മീഷന്‍ നടപടി. റാവു പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News