അനാവശ്യ ചിലവ് ഒഴിവാക്കുന്നതിന് മുന്‍ ഭര്‍ത്താവ് താമസിക്കുന്ന വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് തമിഴ്‌നാട് ഊര്‍ജവകുപ്പ് സെക്രട്ടറി ബീല വെങ്കിടേശന്‍. തമിഴ്‌നാട് സ്‌പെഷ്യല്‍ മുന്‍ ഡിജിപി രാജേഷ് ദാസ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ബീല അധികാര ദുര്‍വിനിയോഗം ചെയ്‌തെന്നാണ് ദാസ് പറയുന്നത്. അതേസമയം വീടിരിക്കുന്ന ഭൂമിയും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്നും രാജേഷ് അവിടെ താമസിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ മതിയായ സമയം നല്‍കിയിരുന്നുവെങ്കിലും മതിയായ രേഖകള്‍ സമര്‍പ്പിക്കാതെ വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തതെന്നും ബീല പറയുന്നു.
ALSO READ: പന്തീരാങ്കാവ് ലൈംഗിക പീഡനക്കേസ്; പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
തമിഴ്‌നാട് സ്‌പെഷ്യല്‍ മുന്‍ ഡിജിപി രാജേഷ്, രേഖാമൂലം തന്റെ അഭിപ്രായം ചോദിക്കാതെയാണ് നടപടിയെന്നാണ് ആരോപിക്കുന്നത്. ഞായറാഴ്ച ഉദ്യോഗസ്ഥര്‍ വൈദ്യുതി വിച്ഛേദിക്കാന്‍ ഇയാള്‍ താമസിക്കുന്ന വീട്ടിലെത്തിയെങ്കിലും അതിന് സമ്മതിച്ചില്ല. തുടര്‍ന്ന് ഊര്‍ജ്ജവകുപ്പ് സെക്രട്ടറിയുടെ കത്തുമായി എത്തിയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മൂന്നുമാസമായി വീട്ടില്‍ ആള്‍ താമസമില്ലെന്നാണ് ബീല പറയുന്നത്.
ALSO READ: സ്‌കൂളുകളിലെ ലഹരി ഉപയോഗം; കർശന നടപടി സ്വീകരിക്കണമെന്ന് എക്സൈസ് സർക്കുലർ
അതേസമയം താന്‍ ഇതുവരെ കുടിശ്ശിക വരുത്തിയിട്ടില്ലെന്നും. ഇത്തരം നടപടിയെ ന്യായീകരിക്കുന്ന കോടതി ഉത്തരവും ഉദ്യോഗസ്ഥരുടെ പക്കലില്ല. ഭൂവുടമ വൈദ്യുതി വിച്ഛദിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പോലും വീട്ടില്‍ താമസക്കാരുണ്ടെങ്കില്‍ വൈദ്യുതി വകുപ്പിന് ഇത്തരം നടപടിയിലേക്ക് നീങ്ങാനാവില്ലെന്നും രാജേഷ് പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here