‘മോദി സര്‍ക്കാര്‍ ചെലുത്തിയത് കടുത്ത സമ്മര്‍ദം; ട്വിറ്റര്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി’; വെളിപ്പെടുത്തലുമായി മുന്‍ സിഇഒ

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്വിറ്റര്‍ മുന്‍ സിഇഒ ജാക്ക് ഡോര്‍സി രംഗത്ത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ടവരുടേയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടേയും ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ജാക്ക് ഡോര്‍സിയുടെ ആരോപണം. വഴങ്ങിയില്ലെങ്കില്‍ ഓഫീസ് പൂട്ടിക്കുമെന്നും ജീവനക്കാരുടെ ഓഫീസില്‍ റെയ്ഡ് നടത്തുമെന്നും ഭീഷണി മുഴക്കിയതായും ജാത്ത് ഡോര്‍സി ആരോപിച്ചു.

Also Read- ശവപ്പെട്ടിയില്‍ നിന്ന് മുട്ടുന്ന ശബ്ദം; ആശുപത്രി അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതിയ 76കാരിക്ക് ‘പുനര്‍ജന്മം’

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാക്കിന്റെ വെളിപ്പെടുത്തല്‍. ട്വിറ്റര്‍ തലപ്പത്തിരുന്ന കാലത്ത് വിദേശ ഭരണകൂടങ്ങളില്‍ നിന്ന് സമ്മര്‍ദങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ഇതിലാണ് ഇന്ത്യയിലെ ഭരണകൂട ഇടപെടലിനെക്കുറിച്ച് ഡോര്‍സി തുറന്നുപറഞ്ഞത്.

കര്‍ഷകസമരവുമായും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുമായും ബന്ധപ്പെട്ട് പല ആവശ്യങ്ങളുമായി സമീപിച്ച രാജ്യമാണ് ഇന്ത്യയെന്ന് ഡോര്‍സി പറയുന്നു. തങ്ങളുടെ വലിയ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടുമെന്നടക്കമുള്ള ഭീഷണിയുണ്ടായി. ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി. അവര്‍ പിന്നീട് റെയ്ഡ് ചെയ്യുകയുമുണ്ടായി. അവര്‍ പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്നായിരുന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Also Read- കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; പ്രമുഖ പണമിടപാട് സ്ഥാപനത്തില്‍ ജോലി സമ്പാദിച്ചതായും ആക്ഷേപം

2021 ഫെബ്രുവരില്‍ കര്‍ഷകസമരം രൂക്ഷമായ ഘട്ടത്തില്‍ 1,200 ഹാന്‍ഡിലുകള്‍ നീക്കംചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. കര്‍ഷകസമരവുമായി ബന്ധമുള്ള അക്കൗണ്ടുകളായിരുന്നു ഇവ. പാകിസ്താന്‍, ഖലിസ്താന്‍ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News