42 വര്‍ഷത്തെ ബന്ധം ഉപക്ഷേിച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി തിരികെ കോണ്‍ഗ്രസിലേക്ക്

മുന്‍ കേന്ദ്രമന്ത്രി ബീരേന്ദര്‍ സിംഗ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക്. അദ്ദേഹത്തിന്റെ മകന്‍ ബ്രിജേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരു മാസത്തിന് ശേഷമാണ് സിംഗ് കോണ്‍ഗ്രസിലേക്ക് ചേരുമെന്ന തീരുമാനം ഉണ്ടായിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഭാര്യയും ഹരിയാനയിലെ മുന്‍ ബിജെപി എംഎല്‍എയുമായിരുന്ന പ്രേം ലതാ സിംഗും പാര്‍ട്ടി വിട്ടു.

ALSO READ: വയനാട്ടില്‍ വീണ്ടും ലഹരി വേട്ട: എല്‍.എസ്.ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി

താന്‍ ബിജെപിയില്‍ നിന്നും രാജിവച്ചെന്നും രാജിക്കത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് നല്‍കിയെന്നും സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. നാളെ താനും ഭാര്യയും കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. 78കാരനായ സിംഗ് ഹരിയാനയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവാണ്. ബിജെപിയില്‍ നിന്നും രാജിവച്ച ശേഷം സിംഗ് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയുമായി കൂടിക്കാഴ്ച നടത്തി. നാലു പതിറ്റാണ്ടായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പത്തുവര്‍ഷം മുമ്പാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. മാര്‍ച്ച് പത്തിന് അദ്ദേഹത്തിന്റെ മകന്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ സിംഗും കോണ്‍ഗ്രസിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു.

ALSO READ: താജ്മഹലില്‍ റീലെടുക്കുമെന്ന് പെണ്‍കുട്ടി, പറ്റില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍; ഒടുവില്‍ സംഭവിച്ചത്, വീഡിയോ

42 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ മൂലം 2014ല്‍ ബിജെപിയില്‍ ചേരേണ്ടി വന്നു. ബിജെപിയില്‍ ചേര്‍ന്ന ശേഷമാണ് ആ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം വ്യത്യസ്തമാണെന്ന് മനസിലായത്. പിന്നീടാണ് അവിടെ വലിയൊരു വിടവ് തന്നെയുണ്ടെന്ന് അനുഭവപ്പെട്ടത്. പാര്‍ട്ടിയ്ക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്നവരെ ബിജെപി പരിഗണിക്കാറില്ലെന്നും തന്റെ രാജിയുടെ കാരണം വ്യക്തമാക്കി സിംഗ് ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News