ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രിയും ഭാര്യയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; പാര്‍ട്ടിവിടാന്‍ കാരണമിത്

ബിജെപി നേതാവും യും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ചൗധരി ബിരേന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒപ്പം ബിരേന്ദര്‍ സിംഗിന്റെ ഭാര്യ പ്രേം ലതയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ച്. 2014 മുതല്‍ 2019 വരെ ബിജെപി എംഎല്‍എ യായിരുന്നു പ്രേം ലത. ബിരേന്ദര്‍ സിംഗിന്റെ മകനും ഹരിയാനയിലെ ഹിസാര്‍ മുന്‍ എംപിയുമായ ബ്രിജേന്ദര്‍ സിംഗ് കഴിഞ്ഞ മാസം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ALSO READ: കേരള സ്റ്റോറി ചില സഭകള്‍ എടുത്തിട്ടുള്ളത് പ്രതിഷേധാര്‍ഹമായ നടപടി; ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂര്‍ലോസ്

ബ്രിജേന്ദ്ര സിംഗ് ഹിസാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിവരം. മുകള്‍ വാസ്‌നിക് പവന്‍ ഖേര എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഗുസ്തി താരങ്ങളുടെ സമരത്തെ തുടര്‍ന്നുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മൂവരും ബിജെപിയില്‍ നിന്ന് അകന്നിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതും പാര്‍ട്ടി വിടാന്‍ കാരണമായെന്നാണ് സൂചന. 2014 ല്‍ ബിജെപിയില്‍ ചേര്‍ന്ന ബിരേന്ദര്‍ സിംഗിന് സംസ്ഥാന പാര്‍ട്ടി നേതൃത്വവുമായുള്ള തര്‍ക്കവും കോണ്‍ഗ്രസിലേക്കുള്ള മടക്കം എളുപ്പമാക്കി. ജിന്‍ഡ് ജില്ലയിലെ ശക്തനായ നേതാവ് പാര്‍ട്ടി വിടുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.

ALSO READ: ഇന്ത്യയില്‍ ടൂവീലര്‍ വില്‍പ്പന കുതിക്കുന്നു; മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News