ഉത്തർപ്രദേശിലെ ബറേലിയിൽ മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദിനെ 13 വയസുകാരിയെ ബലാത്സംഗക്കേസിൽ വ്യാഴാഴ്ച കോടതി കുറ്റവിമുക്തനാക്കി. 2011ലെ ബലാത്സംഗക്കേസിൽ ഷാജഹാൻപൂരിലെ പ്രത്യേക എംപി/എംഎൽഎ കോടതിയാണ് കുറ്റവിമുക്തനാക്കിയത്. പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ലെന്നും പരാതിക്കാരിയും കൂറുമാറിയതും കണക്കിലെടുത്താണ് കോടതിയുടെ നടപടി.
ചിന്മയാനന്ദിൻ്റെ മുൻ ശിഷ്യയായ യുവതിക്കെതിരെ സി ആർ പി സി സെക്ഷൻ 344 പ്രകാരം നടപടികൾ ആരംഭിക്കാനും കോടതി ഉത്തരവിട്ടു. 2011-ൽ തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് യുവതി ഷാജഹാൻപൂർ കോട്‌വാലി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് 2012 ഒക്‌ടോബറിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
2018-ൽ യുപി സർക്കാർ ചിന്മയാനന്ദിനെതിരായ കേസ് പിൻവലിക്കാൻ തീരുമാനിക്കുകയും സിആർപിസി സെക്ഷൻ 321 പ്രകാരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്യുകയും ചെയ്തു. തുടർന്ന് ബലാത്സംഗത്തെ അതിജീവിച്ചയാൾ “എതിർപ്പ്” ഫയൽ ചെയ്തതിനെത്തുടർന്ന് സിജെഎം നിരസിക്കുകയായിരുന്നു.
ഈ കേസിൻ്റെ വിചാരണ 2022-ൽ ആരംഭിച്ചു. പിന്നീട്, “കേസ് പിൻവലിച്ചാൽ തനിക്ക് എതിർപ്പില്ല” എന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. ചിന്മയാനന്ദിനെതിരെ തെളിവുകളുടെ അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്‌പെഷ്യൽ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി അഹസൻ ഹുസൈൻ ചിന്മയാനന്ദിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here