വിവാഹ മോചിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ തൻ്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാളാശംസകൾ നേർന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമ. എൻ്റെ ജീവിതത്തിലെ പ്രണയിനിയായ മിഷേലിന് ജന്മദിനാശംസകൾ എന്നാണ് മിഷേലിൻ്റെ പിറന്നാളിന് ഒബാമ എക്സിൽ കുറിച്ചത്.
എല്ലാ മുറികളിലും നീ ഊഷ്മളതയും, ബുദ്ധികൂർമതയും നർമവും കൃപയും നിറയ്ക്കുന്നെന്നും നീയത് ചെയ്യുന്നത് കാണുന്നതു പോലും നല്ലതാണെന്നും ജീവിതത്തിലെ സാഹസികതകളില്‍ നിന്നോടൊപ്പം പങ്കെടുക്കാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. നിന്നെ സ്‌നേഹിക്കുന്നു- എന്നുമാണ് ഒബാമ തൻ്റെ പ്രിയതമയെക്കുറിച്ച് എക്സിൽ കുറിച്ചിട്ടുള്ളത്.
ഈ ട്വീറ്റ് മിഷേൽ ഒബാമ പിന്നീട് റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ലവ് യൂ ഹണീ എന്ന് എഴുതിക്കൊണ്ടാണ് മിഷേൽ ഒബാമയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. അമേരിക്കൻ മുൻ പ്രസിഡൻ്റ് ഒബാമക്കൊപ്പം പല ചടങ്ങുകളിലും മിഷേൽ നേരത്തെ പങ്കെടുത്തിരുന്നില്ല.
Happy birthday to the love of my life, @MichelleObama. You fill every room with warmth, wisdom, humor, and grace – and you look good doing it. I’m so lucky to be able to take on life's adventures with you. Love you! pic.twitter.com/WTrvxlNVa4
— Barack Obama (@BarackObama) January 17, 2025
ഇതോടെയാണ് ഇരുവരും തമ്മിൽ വിവാഹമോചനത്തിന് ശ്രമിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇവക്കെല്ലാം വിരാമമിട്ടു കൊണ്ടാണ് പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്ക് ആശംസയര്‍പ്പിച്ചു കൊണ്ട് ഒബാമയുടെ എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here