വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പണം, ഡോണാള്‍ഡ് ട്രംപിനെതിരെ കുറ്റംചുമത്തി

വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ കുറ്റംചുമത്തി. ന്യൂയോര്‍ക്കിലെ മന്‍ഹട്ടന്‍ കോടതിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. അഭിനേത്രിക്ക് നല്‍കിയ 1.30 ലക്ഷം ഡോളര്‍ ബിസിനസ് ചെലവായി കാണിച്ചതാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

2016ലെ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ട്രംപ് പണം നല്‍കിയത്. കോടതി കുറ്റം ചുമത്തിയതോടെ ട്രംപിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപ്. നിരപരാധിയാണെന്നും തെരഞ്ഞെടുപ്പ് സാധ്യതകള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നുമാണ് ട്രംപിന്റെ പ്രതികരണം.

കുറ്റം ചുമത്തപ്പെട്ട ട്രംപിന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. നിലവിലെ സാഹചര്യം 2024ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നാണ് വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News