‘കമല ജയിച്ചാൽ അമേരിക്ക മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങും’; ട്രംപ്

TRUMP

യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥികളായ ഡൊണാൾഡ് ട്രംപും കമല ഹാരിസും തമ്മിലെ വാശിയേറിയ വാക്‌പോര് മുറുകുന്നു. എതിർ സ്ഥാനാർഥിയായ കമലയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ട്രംപ് ഇപ്പോൾ. യുഎസിന്റെ അടുത്ത പ്രസിഡന്റായി കമല തെരഞ്ഞെടുക്കപ്പെട്ടാൽ, രാജ്യം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് ട്രംപിൻറെ വിമർശനം. പെൻസിൽവാനിയയിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപിൻറെ പരാമർശം.

താൻ അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്നെങ്കിൽ ഇസ്രയേലിനെതിരായ ഹമാസ് ആക്രമണം പോലുള്ള സംഘർഷങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്ന വിചിത്ര വാദവും ട്രംപ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ ഉയർത്തി.

ALSO READ; യുദ്ധക്കൊതി മാറാതെ ഇസ്രയേൽ; വ്യോമാക്രമണത്തിൽ നാല് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടു

നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടക്കുക. ട്രംപും കമലയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക എന്നാണ് സർവേ ഫലങ്ങൾ പ്രവചിക്കുന്നത്. പല സർവേകളും കമലയ്ക്ക് മുൻകൈ പ്രവചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News