ഗവർണറുടെ വീഴ്ചയും ക്രമക്കേടും കാരണം മാനഹാനി; മുൻ വി സി ഡോ എം വി നാരായണന്റെ തുറന്ന കത്ത്

ഗവർണർ മുഹമ്മദ് ആരിഫ് ഖാന് എഴുതിയ തുറന്ന കത്തെഴുതി കാലടി സംസ്കൃത സർവ്വകലാശാല മുൻ വി സി ഡോ എം വി നാരായണൻ. സർവ്വകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ അതേ വ്യക്തി തന്നെ നിയമനം നൽകിയ ശേഷം ക്രമക്കേട് ആരോപിച്ച് പുറത്താക്കാൻ ഉത്തരവ് നൽകിയതിലെ യുക്തി എന്തെന്ന് വ്യക്തമാക്കണമെന്നാണ് കത്തിലെ ആവശ്യം. യു ജി സി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് വൈസ് ചാൻസലർ ഡോ. എം വി നാരായണനെ ചാൻസർ ആരിഫ് മുഹമ്മദ് ഖാൻ നീക്കം ചെയ്ത് ഉത്തരവ് ഇറക്കിയത്.

Also read:എൻ സി ഇ ആർ ടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നത് സംബന്ധിച്ച് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നു: മന്ത്രി വി ശിവൻകുട്ടി

യു ജി സി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് വൈസ് ചാന്‍സലര്‍ ഡോ. എം വി നാരായണനെ ചാന്‍സര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. ഗവര്‍ണറുടെ ഉത്തരവ് മറികടക്കാന്‍ ഹൈക്കോടതിയും വിസമ്മതിച്ചതോടെ മാര്‍ച്ച് 21 ന് വി സി പദവി ഒഴിഞ്ഞു. ഈ വിഷയത്തിലാണ് എം വി നാരായണന്‍ ഗവര്‍ണര്‍ക്ക് തുറന്ന കത്ത് നല്‍കുന്നത്. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നേതൃത്വ നല്‍കിയ അതേ ആള്‍ തന്നെ നിയമനം നല്‍കിയ ശേഷം ക്രമക്കേട് ആരോപിച്ച് പുറത്താക്കാന്‍ ഉത്തരവ് നല്‍കിയതിലെ യുക്തി എന്തെന്ന് വ്യക്തമാക്കണമെന്നാണ് കത്തിലെ ആവശ്യം.

തനിക്ക് സംഭവിച്ച മാനഹാനി ഗവര്‍ണറുടെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ചയും ക്രമക്കേടും കാരണമാണെന്ന് തുറന്ന കത്തില്‍ പറയുന്നു. എല്ലാ നടപടികളും പരിശോധനയും നടത്തിയ ശേഷമാണ് ചാന്‍സലര്‍ കൂടിയായ താങ്കളുടെ നേതൃത്വത്തിലുള്ള സെര്‍ച്ച് കം സിലക്ഷന്‍ കമ്മിറ്റി നിയമനം നല്‍കിയത്. ഈ ഒരു കമ്മിറ്റിക്ക് വീഴ്ചകളും പിഴവും പറ്റാതിരിക്കേണ്ടത് അതിന് നേതൃത്വം നല്‍കിയ ആളുടെ ഉത്തരാവദിത്വം തന്നെയാണെന്നും കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഇത്തരത്തില്‍ ഉന്നത പദവിയില്‍ നിയമനം നടത്തുകയും അതിനു ശേഷം കൂടികാഴ്ചകള്‍ വരെ ഉണ്ടാവുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് മാനദണ്ഡം പാലിക്കുന്നില്ല എന്ന കണ്ടെത്തല്‍ നടത്തുന്നത്. കൂടികാഴ്ചയ്ക്ക് ഇടയില്‍ ശ്രീനാരായണ ഗുരുവിനെ കുറിച്ച് നടത്തിയ ഒരു പരാമര്‍ശവും കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഉന്നത ജാതിക്കാരന്‍ അല്ലാഞ്ഞിട്ടും എങ്ങിനെ സംസ്‌കൃതം പഠിച്ചു എന്ന ചോദ്യം ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ചൂവെന്നും കത്തില്‍ പറയുന്നു.

Also read:തിരുവനന്തപുരം റീജിയണല്‍ സയന്‍സ് സെന്ററില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അവസരം

പരീക്ഷ കണ്‍ട്രോളര്‍ നിയമനവും അക്കാദമിക് കൌണ്‍സില്‍ പുനസംഘടനയും തടഞ്ഞതും ചതുര്‍വര്‍ഷ ബിരുദ കോഴ്‌സ് തുടങ്ങുന്നതിന്റെ ഭാഗമായി വകുപ്പ് തലവന്‍മാരുടെ കാലാവധി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാതെ വിട്ടതും കത്തില്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവുകളെ കുറച്ച് കാണിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകാണ് എന്ന ആശങ്കയും കത്തില്‍ ഉയര്‍ത്തുന്നുണ്ട്.നിയനത്തിലെ നിയമ പരമായ പിന്‍ബമുള്ള നടപടി ക്രമങ്ങള്‍ കൃത്യമായി കത്തില്‍ അക്കമിട്ട് നല്‍കിയിട്ടുണ്ട്.

1. 1994ലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നിയമം പ്രകാരവും 2018ലെ യുജിസി ചട്ട പ്രകാരവും ചാന്‍സിലര്‍ എന്ന നിലയില്‍ താങ്കള്‍ 2021സെപ്റ്റംബര്‍ രണ്ടിന് വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്കുള്ള സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍ക്കാര്‍ നോമിനിയായ പ്രൊഫ. വികെ രാമചന്ദ്രന്‍, യുജിസി നോമിനിയായ പ്രൊഫ.‍ ശ്രീനിവാസ വരഖെഡി, സര്‍വകലാശാല സിന്‍ഡിക്കേറ്റ് നോമിനിയായ പ്രൊഫ. രാജന്‍ ഗുരുക്കള്‍ എന്നിവരടങ്ങിയതായിരുന്നു കമ്മിറ്റി.

2. നിങ്ങള്‍ രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി സെപ്റ്റംബര്‍ ഒൻപതിന് വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

3. ഈ വിജ്ഞാപനം പ്രകാരം ഒക്ടോബര്‍ ഒന്നിന് ഞാന്‍ അപേക്ഷ സമര്‍പ്പിച്ചു.

4. സൂക്ഷ്മപരിശോധനയ്ക്കും യോഗ്യരായ അപേക്ഷകരെ പട്ടികപ്പെടുത്തിയതിനും ശേഷം സെലക്ഷന്‍ കമ്മിറ്റിയുമായുള്ള അഭിമുഖത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നെ ക്ഷണിച്ചു.

5. ഡിസംബര്‍ ആറിന് തിരുവനന്തപുരത്തെ ചൈത്രം ഹോട്ടലില്‍ സെലക്ഷന്‍ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തു.

6. ”പ്രൊഫസര്‍ എം വി നാരായണന്‍ വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് യോഗ്യനായ ആള്‍ മാത്രമല്ല, മികച്ച അപേക്ഷകന്‍ കൂടിയാണ്. മറ്റുള്ള അപേക്ഷകരേക്കാള്‍ ഉയര്‍ന്ന സ്ഥാനത്താണ് എം വി നാരായണന്‍. കമ്മിറ്റിയിലെ അംഗങ്ങള്‍ ഏകകണ്ഠമായും അസന്ദിഗ്ദമായും കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വകുപ്പ് പ്രൊഫസര്‍ എം വി നാരായണനെ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിക്കുന്നതിനു ശിപാര്‍ശ ചെയ്യുന്നു,” എന്ന ശിപാര്‍ശ സെലക്ഷന്‍ കമ്മിറ്റി ഡിസംബര്‍ ആറിന് താങ്കള്‍ക്ക് കൈമാറി.

Also read:സ്റ്റേഡിയത്തെ ആവേശത്തിലാക്കി മഞ്ഞയും ചുവപ്പും; സണ്‍റൈസേഴ്‌സിനെ ഞെട്ടിച്ച് ചെന്നൈ ആരാധകര്‍

7. സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്നും സംസ്‌കൃത സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഒരു ശിപാര്‍ശ മാത്രം നല്‍കി തന്റെ അധികാരം ഇല്ലാതാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ശ്രമിച്ചെന്നുമാരോപിച്ച് താങ്കള്‍ മുഖ്യമന്ത്രിക്ക് കത്തയച്ച വിവരം 2021 ഡിസംബര്‍ 10ന് പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞു. ‘യുജിസി ചട്ടം പ്രകാരം മൂന്ന് പേരടങ്ങിയ പാനലുണ്ടായിരിക്കണം. അവരില്‍ ഒരാളെ നിയമിക്കാനുള്ള അവകാശം ചാന്‍സലര്‍ക്കാണ്. അപേക്ഷ സമര്‍പ്പിച്ച ഏഴ് പേരില്‍ ഒരാള്‍ക്ക് മാത്രമേ ആവശ്യത്തിനുള്ള യോഗ്യതയുണ്ടായിരുന്നുള്ളൂവെന്നാണ് സെര്‍ച്ച് കമ്മിറ്റി പറയുന്നത്. മറ്റ് ആറ് പേര്‍ പരിഗണിക്കാന്‍ യോഗ്യരല്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റി പറയുന്നത്,” എന്നുള്ള നിങ്ങളുടെ പ്രസ്താവനയും മാധ്യമങ്ങളില്‍ കണ്ടു.

8. 2022 ഡിസംബര്‍ 12ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിക്കുകയും നിങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

9. എന്നെ സര്‍വകലാശാല വൈസ് ചാന്‍സfലറായി നിയമിച്ചുകൊണ്ട് 2022 മാര്‍ച്ച് ഏഴിന് നിങ്ങള്‍ വിജ്ഞാപനമിറക്കി. അതില്‍ 1994ലെ സര്‍വകലാശാല നിയമത്തിലെ വകുപ്പ് 24 (3) പ്രകാരവും 2018ലെ യുജിസി ചട്ടവും അനുസരിച്ചാണ് നിയമനമെന്ന് പറഞ്ഞിരുന്നു.

10- മാര്‍ച്ച് എട്ടിന് നിങ്ങളുടെ നിയമന ഉത്തരവ് നല്ല വിശ്വാസത്തോടെ സ്വീകരിക്കുകയും വൈസ് ചാന്‍സിലറായി ചുമതലയേല്‍ക്കുകയും ചെയ്തു.

1- ഏഴ് മാസത്തിനുശേഷം ഒക്ടോബര്‍ 23ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിങ്ങളുടെ ഉത്തരവ് അറിയിക്കുന്നതിനായി എനിക്ക് ഒരു നോട്ടീസ് അയച്ചു. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മറ്റ് എട്ട് വൈസ് ചാന്‍സലറോടൊപ്പം എന്റെ നിയമനവും യുജിസി ചട്ടങ്ങള്‍ക്കെതിരാണെന്നും പിറ്റേന്ന് രാവിലെ 11.30ന് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

12- പ്രസ്തുത നോട്ടീസ് അടുത്ത ദിവസം പ്രത്യേക വിചാരണയിലൂടെ ഹൈക്കോടതി മാറ്റിവെച്ചു.

13- 2022 ഒക്ടോബര്‍ 24ന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും എന്റെ നിയമനം നിയമവിരുദ്ധമായി പ്രഖ്യാപിക്കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Also read:ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം അബ്ദുന്നാസർ മഅ്ദനി വീട്ടിലേക്ക് മടങ്ങി

14- ഹൈക്കോടതി വിധി പ്രകാരം ഡിസംബര്‍ 12നും 24നും രണ്ട് വാദംകേള്‍ക്കല്‍ നിങ്ങള്‍ നടത്തി.

15- 2024 മാര്‍ച്ച് ഏഴിന് എന്റെ നിയമനം യുജിസി ചട്ടങ്ങള്‍ അനുസരിച്ചല്ലെന്നും ഞാന്‍ ഓഫീസ് ഒഴിയണമെന്നും ആവശ്യക്കൊണ്ട് നിങ്ങള്‍ ഉത്തരവിറക്കി.

16- മാര്‍ച്ച് 21ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു.

മുകളില്‍ വിവരിച്ച സംഭവങ്ങളില്‍നിന്ന്, സംസ്‌കൃത സര്‍വകലാശാല വിസിയായി എന്നെ തിരഞ്ഞെടുത്തതിലും നിയമിച്ചതിലും ഒഴിവാക്കിയതിലും നേതൃത്വം നല്‍കിയത് നിങ്ങളാണെന്ന് മനസിലാകും. മുഴുവന്‍ പ്രക്രിയകളും നിലവിലുള്ള ചട്ടങ്ങള്‍ക്കനുസൃതമാണെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. നിങ്ങളുടെ അധികാരികള്‍ അറിയിച്ച പദവിയിലേക്ക് അപേക്ഷിച്ചു, നിങ്ങള്‍ രൂപീകരിച്ച, നിങ്ങളുടെ ഉത്തരവ് അംഗീകരിച്ച സെലക്ഷന്‍ കമ്മിറ്റിയുമായി ചര്‍ച്ചയ്ക്കിരുന്നു എന്ന തെറ്റ് മാത്രമാണ് ഞാന്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News