അംബേദ്കറിനെതിരായ ജാതി പരാമർശത്തിൽ മാപ്പ് എഴുതി നൽകി മുൻ വി എച്ച് പി നേതാവ് മണിയൻ

അംബേദ്കറിനും തിരുവള്ളുവർക്കും എതിരായ ജാതി പരാമർശത്തിൽ മാപ്പ് എഴുതി നൽകി മുൻ വിഎച്ച്പി നേതാവ് മണിയൻ. മദ്രാസ് ഹൈക്കോടതിയിലാണ് മാപ്പ് എഴുതി നൽകിയത്. അംബേദ്കർ പട്ടികവിഭാഗക്കാരനാണെന്നും ഭരണഘടന എഴുതിയതിൽ ഒരു പങ്കുമില്ലെന്നുമായിരുന്നു മണിയൻ്റെ വിവാദ പ്രസ്താവന.

ALSO READ: നേരിട്ടു വിളിച്ച് സംസാരിക്കാനാവില്ല; ലോൺ ആപ്പിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ വാട്സാപ്പ് നമ്പർ

‘ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്കർ ചെയ്തത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്കറിനെ കാണാൻ പാടുള്ളു. ഭരണഘടനയിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണ്. ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണ്’, എന്നായിരുന്നു മണിയന്റെ വിവാദ പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News