മുനമ്പത്തെ കുടുംബങ്ങൾക്ക് തൻ്റെ കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ല: പ്രതികരിച്ച് വഖഫ് ബോർഡ് മുൻ ചെയർമാൻ

munambam

മുനമ്പം വിഷയത്തിൽ പ്രതികരിച്ച് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ.
താൻ 2014 മുതൽ 2019 ചെയർമാനായിരുന്നുവെന്നും വി എസ് സർക്കാർ നിയമിച്ച നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് വഖഫ് ബോർഡിനോട് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നത് എന്നും അദ്ദേഹം പറഞ്ഞു.

നിസാർ കമ്മീഷൻ റിപ്പോർട്ട് കൂടി പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവ് വന്നു.
കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് പരിഗണിക്കേണ്ടി വന്നത്, എന്നാൽ മുനമ്പത്തെ കുടുംബങ്ങൾക്ക് തൻ്റെ കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ല എന്നും സിപിഐഎം നേതാവ് ടി കെ ഹംസ ചെയർമാൻ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് നോട്ടീസ് അയച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആശ്രിത നിയമനത്തിലൂടെയുള്ള സർക്കാർ ജോലി ഒരു സ്ഥാപിത അവകാശമായി ഉന്നയിക്കാനാകില്ല; സുപ്രീംകോടതി

വിഎസ് സർക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം വിഷയത്തിൽ പിണറായി സർക്കാരിനും ഉള്ളത്.
പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണന വച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ല,സംസ്ഥാന സർക്കാരിനാണ് ഇപ്പോഴും വിഷയം പരിഹരിക്കാൻ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News