മുൻ വിൻഡീസ് താരം സാമുവൽ ബദ്രി സായി LNCPE സന്ദർശിച്ചു

വെസ്റ്റ് ഇൻഡീസ് മുൻ ക്രിക്കറ്റ് താരവും പരിശീലകനും മികച്ച കമന്റേറ്ററുമായ സാമുവൽ ബദ്രി സായി LNCPE യിൽ സന്ദർശനം നടത്തി. പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി കിഷോറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദത്തിനൊപ്പം ശാരീരിക വിദ്യാഭ്യാസത്തിലും അതുല്യമായ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള സാമുവൽ ബദ്രി തന്റെ അനുഭവങ്ങൾ കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. സായി LNCPE യുമായി അക്കാദമിക്ക് തലത്തിൽ സഹകരിക്കാനുള്ള താൽപര്യം അദ്ദേഹം പ്രിൻസിപ്പലുമായി പങ്കുവെച്ചു. ഒപ്പം സായിയിലെ കായിക താരങ്ങൾക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനുള്ള പിന്തുണയും അറിയിച്ചു. സായിയിലെ താരങ്ങൾക്ക് ശോഭനമായ ഭാവി ഉണ്ടെന്നും അദ്ദേഹം കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

also read: ‘നവകേരളത്തിലേക്ക് ഒരുമിച്ച്’; ഒറ്റ ക്ലിക്കിൽ മുഖ്യമന്ത്രിയും ടീമും, ഫോട്ടോ പങ്കുവെച്ച് മന്ത്രിമാർ

ലോക ക്രിക്കറ്റിൽ ആധിപത്യം പുലർത്തിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിലെ അംഗമെന്ന നിലയിൽ സാമുവലിന്റെ അനുഭവങ്ങൾ കായിക താരങ്ങൾക്ക് മുൽക്കൂട്ടാകുമെന്ന് പ്രിൻസിപ്പൽ ഡോ. ജി കിഷോർ വ്യക്തമാക്കി. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിനുള്ള എലൈറ്റ് ക്രിക്കറ്റ് വിദഗ്ധരുടെ കമന്ററി പാനലിൽ അംഗമായ സാമുവൽ ബദ്രി മികച്ച ലെഗ് സ്പിന്നറാണ് . ട്വൻറി 20 യിൽ 56 വിക്കറ്റുകൾ നേടിയിട്ടുള്ള മുൻ ട്രിനിഡാഡൻ താരം ഐ പി എല്ലിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് .

also read : കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തൊഴിലാളി നേതാവ് : മന്ത്രി ജി ആർ അനിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News