ആഴത്തിലുള്ള ബന്ധം ഇരുവരും തമ്മിലുണ്ട്; ധോണിക്ക് പകരക്കാരനെ നിർദേശിച്ച് മുന്‍ താരം

ഇത്തവണയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെ നയിക്കാൻ എം എസ് ധോണി മുന്നിലുണ്ടാകുമെന്നതാണ് ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ. എന്നാൽ ധോണിയുടെ അവസാന ഐപിഎല്‍ സീസണാകും ഇതെന്നാണ് പുറത്ത് വരുന്ന വിവരം . ഇപ്പോഴിതാ ധോണിക്ക് പകരക്കാരനാകാൻ ഡല്‍ഹി ക്യാപിറ്റല്‍സ് സ്റ്റാര്‍ റിഷഭ് പന്തിന്റെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദീപ് ദാസ്ഗുപ്ത.

ALSO READ: 23 സീറ്റില്‍ വിജയിച്ച് സെഡ്പിഎം; പ്രതിപക്ഷ പാര്‍ട്ടി മിസോറാമില്‍ അധികാരത്തിലേക്ക്

എന്നാൽ കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ വാഹനാപകടത്തില്‍ നിന്ന് പന്ത് മുക്തനായി വരുന്നതേയുള്ളൂ. 2024 ഐപിഎല്‍ സീസണില്‍ താരം കളിക്കുമെന്നാണ് വിവരം. 2025ല്‍ റിഷഭ് പന്ത് സിഎസ്‌കെയില്‍ വന്നാൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ദീപ് ദാസ്ഗുപ്ത പറയുന്നത്.

ധോണിയെ ആരാധിക്കുന്ന താരമാണ് റിഷഭ്. ധോണി അവനെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കുന്നു. ആഴത്തിലുള്ള ബന്ധം ഇരുവരും തമ്മിലുണ്ടെന്നുമാണ് ദീപ് ദാസ് ഗുപ്ത എക്‌സില്‍ കുറിച്ചത്.

ALSO READ: മുംബെയില്‍ മെക്‌സിക്കന്‍ യുവതിക്ക് നേരിട്ടത് കൊടും ക്രുരത ; ഒടുവില്‍ സത്യം പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here