കോണ്‍ഗ്രസ് പുനസംഘടനയില്‍ തഴയപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാര്‍ പരാതിയുമായി കെപിസിസി ആസ്ഥാനത്ത്. കെപിസിസി താല്‍ക്കാലിക അധ്യക്ഷന്‍ എം എം ഹസനെയും എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയെയും നേരില്‍ കണ്ട് പരാതി നല്‍കി. പ്രതിപക്ഷ നേതാവ് വിഡി.സതീശനുമായും നേതാക്കള്‍ ചര്‍ച്ച നടത്തി. പ്രശ്‌നങ്ങള്‍ രണ്ടുദിവസത്തിനകം പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ പരസ്യപ്രതികരണം പാടില്ലെന്നും നേതൃത്വം അറിയിച്ചതായാണ് വിവരം.
ALSO READ: ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ടി എം സുജിത്ത് അന്തരിച്ചു
ഷാഫിയുടെ യൂത്ത്കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച ജില്ലാ പ്രസിഡന്റുമാരെ ഡിസിസി വൈസ്പ്രസിഡന്റുമാരായും, സംസ്ഥാനജനറല്‍ സെക്രട്ടറിമാരെ ഡിസിസി ജനറല്‍ സെക്രട്ടറിമാരായും നിയമിച്ച് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതലയുള്ള എംഎം ഹസന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. മാത്രമല്ല യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായിരുന്ന 28 പേരെ മനപ്പൂര്‍വം പട്ടികയില്‍ തഴഞ്ഞു. തഴയപ്പെട്ട നേതാക്കളാണ് കെപിസിസി ആസ്ഥാനത്ത് എത്തി പരാതി നല്‍കിയത്.
ALSO READ: ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചു; അസം എംഎൽഎ കോൺഗ്രസ് വിട്ടു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here