പുലിയുടെ ആക്രമണത്തിൽ സിംബാബ്‌‍വെയുടെ മുൻ ക്രിക്കറ്റ് താരത്തിനും വളർത്തുനായയ്ക്കും പരിക്ക്

പുലിയുടെ ആക്രമണത്തിൽ സിംബാബ്‌‍വെയുടെ മുൻ ക്രിക്കറ്റ് താരത്തിനു പരിക്ക്. സിംബാബ്‌‍വെയുടെ താരമായ ഗയ് വിറ്റാലിന് ആണ് പരിക്കേറ്റത്. പരിക്കേറ്റ താരത്തിനു അടിയന്തര ശസ്ത്രക്രിയ നടത്തി. താരം അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോർട്ട്.

ALSO READ: ‘മുസ്‌ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കാന്‍ ശ്രമിക്കുമ്പോൾ പ്രതിരോധം തീർത്തത് പിണറായി’; ഡോ. ബഹാവുദ്ദീനെ ഓര്‍മിപ്പിച്ച് കെടി ജലീല്‍

പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ച ഗയ് വിറ്റാലിന്റെ വളർത്തുനായ ചിക്കാരയ്ക്കും പരുക്കേറ്റതായിട്ടാണ് റിപ്പോർട്ടുകൾ.ഹരാരെയിലെ മിൽറ്റൻ പാർക്ക് ആശുപത്രിയിലാണു താരം ചികിത്സയിലുള്ളത്. ആക്രമണത്തിൽ താരത്തിന്റെ തലയിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
രാവിലെ ട്രക്കിങ്ങിനിടെയാണ് താരത്തെ പുലി ആക്രമിച്ചത്.താരത്തിന്റെ ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ ഭാര്യ ഹന്ന സ്റ്റൂക്സ് വിറ്റാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

2003ലാണ് ദേശീയ ടീമിനായി ഒടുവിൽ കളിച്ചത്. സിംബാബ്‍വെ ദേശീയ ടീമിനു വേണ്ടി 46 ടെസ്റ്റുകളിലും 147 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഗയ് വിറ്റാൽ. സിംബാബ്‍വെയിലെ ഹുമാനിയിൽ സഫാരി ബിസിനസ് നടത്തുകയാണ് വിറ്റാൽ.

ALSO READ: നിശബ്ദ പ്രചാരണങ്ങൾക്കും വിരാമം; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News