സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക് അന്തരിച്ചു

സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക് അന്തരിച്ചു. 49 വയസായിരുന്നു. ഭാര്യ നാദിന്‍ സ്ട്രീക് സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ മരണ വിവരം സ്ഥിരീകരിച്ചത്. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

also read- മാത്യു കുഴൽനാടൻ്റെ റിസോർട്ട് പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ; ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ

സിംബാബ്‌വെയില്‍ നിന്നുള്ള ഏറ്റവും മികച്ച കായിക താരമായിരുന്നു ഹീത്ത് സ്ട്രീക്. 189 ഏക ദിനങ്ങളിലും 65 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുമായി 4933 റണ്‍സും 455 വിക്കറ്റും നേടിയിട്ടുണ്ട്. സിംബാബ്‌വെയ്ക്കായി ഏറ്റവും കൂടുതല്‍ റെക്കോഡ് നേടുന്ന താരം എന്ന രാജ്യാന്തര ബഹുമതിയും സ്ട്രീക്കിന്റെ പേരിലാണ്. 1993 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സ്ട്രീക് 2005 ലാണ് വിരമിക്കുന്നത്. വിരമിക്കലിന് ശേഷവും പരിശീലന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളുടെ പരിശീലകന്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് പരിശീലകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

also read- ‘പുതുപ്പള്ളിയില്‍ എ കെ ആന്റണി പോലും രാഷ്ട്രീയം പറഞ്ഞില്ല; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പറയാന്‍ സഹതാപം മാത്രം’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News