കൊച്ചി വാട്ടര്‍ മെട്രോയുടെ ഫോര്‍ട്ട് കൊച്ചി സര്‍വീസ് ഇന്ന് മുതല്‍

വാട്ടര്‍ മെട്രോ ഫോര്‍ട്ട് കൊച്ചിയിലേക്ക്. പൊതുജനങ്ങളും വിനോദസഞ്ചാരികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ – ഫോര്‍ട്ട് കൊച്ചി റൂട്ടുകളിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി ഗതാഗതക്കുരുക്കില്‍ പെടാതെ ഫോര്‍ട്ട് കൊച്ചിയില്‍ എത്താം.

ALSO READ:കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ടു പേര്‍ ഗുരുതരാവസ്ഥ

ടെര്‍മിനലിന്റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. 20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുവാനാണ് തീരുമാനം. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പതിനാലാമത് ബോട്ട് കഴിഞ്ഞദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് ഇന്ന് സര്‍വീസ് ആരംഭിക്കുന്നത്. കഴിഞ്ഞമാസം മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ എന്നീ നാല് ടെര്‍മിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഫോര്‍ട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കില്‍ പെടാതെ എത്തിച്ചേരാന്‍ വാട്ടര്‍ മെട്രോ സര്‍വീസ് സഹായകരമാകും.

ALSO READ:സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചു; സൗദിയിൽ എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും പിഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News