നാല്പത്തി ഏഴാമത് വയലാർ അവാർഡ് സമർപ്പണം ഇന്ന്

നാല്പത്തി ഏഴാമത് വയലാർ അവാർഡ് സമർപ്പണം ഇന്ന് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് അവാർഡ് സമർപ്പണം. ഗ്രന്ഥകാരൻ ശ്രീകുമാരൻ തമ്പിക്ക് സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ അവാർഡ് നൽകും. ‘ജീവിതം ഒരു പെൻഡുലം’ എന്ന കൃതിയാണ് ശ്രീകുമാരൻ തമ്പിയെ അവാർഡിന് അർഹനാക്കിയത്.

ALSO READ: വയലാര്‍ രാമവര്‍മ്മയുടെ മരിക്കാത്ത ഓര്‍മകള്‍ക്ക് ഇന്ന് 48 വയസ്

പ്രൊഫ. ജി ബാലചന്ദ്രൻ, കെ ജയകുമാർ ഐ എ എസ്, പ്രഭാവർമ, ഡോ പി കെ രാജശേഖരൻ, ഗൗരി ദാസൻ നായർ, ബി സതീശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് പ്രമുഖ പിന്നണി ഗായകരടക്കമുള്ളവർ പങ്കെടുക്കുന്ന വയലാർ ഗാനസന്ധ്യയും നടക്കും.

ALSO READ: ‘മുന്നോട്ടു കുതിക്കാനുമുള്ള പ്രചോദനമാണ് പുന്നപ്ര-വയലാര്‍ സമരത്തിന്റെ ആവേശകരമായ ഓര്‍മ്മകള്‍’; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News