വിവാഹവാഗ്‌ദാനം നൽകി പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

പതിനാറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 46 വര്‍ഷം കഠിനതടവും 2,05,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്തപക്ഷം ഒരുവര്‍ഷവും എട്ടുമാസവും അധികതടവ് അനുഭവിക്കണം. 2020 മാർച്ചിൽ പെരിന്തൽമണ്ണയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടപ്പുറം ചട്ടിപ്പറമ്പ് സ്വദേശി 28-കാരൻ ഷമീമാണ് കേസിലെ പ്രതി. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജാണ് കേസിൽ ശിക്ഷ വിധിച്ചത്.

Also Read; കോഴിക്കോട് യുവതിയുടെ ആത്മഹത്യ; ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയിൽ

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍പ്രകാരം 41 വര്‍ഷം കഠിനതടവും 1,80,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കണം. പിഴ തുക ലഭിക്കുന്ന പക്ഷം അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു.

Also Read; നാടിനെ ദുഃഖത്തിലാഴ്ത്തി നവദമ്പതികളുടെ ദാരുണാന്ത്യം

2020 മാര്‍ച്ചില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നതാണ് കേസ്. സ്വകാര്യബസ് ജീവനക്കാരനായ ഷമീം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അടിപിടി, വഞ്ചന തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. പെരിന്തല്‍മണ്ണ എസ്ഐമാരായിരുന്ന രമാദേവി, ഹേമലത എന്നിവരന്വേഷിച്ച കേസില്‍ പ്രതിയെ അറസ്റ്റുചെയ്തത് ഇന്‍സ്‌പെക്ടര്‍ സികെ നാസറും കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശിയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി പരമേശ്വരത്ത് ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News