തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

THRISSUR MDMA

തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മണ്ണുത്തിയിൽ ആണ് സംഭവം. കരുവന്നൂർ പൊറത്തിശ്ശേരി സ്വദേശി ഷമീർ (40) ആണ് മണ്ണുത്തി പോലീസിന്റെ പിടിയിലായത്.

ഇയാളിൽ നിന്നും 95 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവന്ന മയക്കുമരുന്നാണ് മണ്ണുത്തിയിൽ വച്ച് പോലീസ് പിടികൂടിയത്.

ALSO READ; ഏറ്റുമാനൂരിൽ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

ബാംഗ്ലൂരിൽ നിന്നും ഒരു ലക്ഷം രൂപയ്ക്ക് വാങ്ങി തൃശ്ശൂരിൽ ചില്ലറ വില്പന നടത്തുന്നതിനായി കൊണ്ടുവരുന്നതിനിടയാണ് പിടിയിലായത്. പിടിയിലായ ഷമീറിർ മുൻപും ലഹരി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ENGLISH NEWS SUMMARY; Man arrested with MDMA in Thrissur. The incident took place in Mannuthi. Shameer (40), a resident of Karuvannur Porathissery, was arrested by Mannuthi police. 95 grams of MDMA was seized from him. The police seized the drugs brought from Bangalore to Thrissur at Mannuthi.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News