തത്തകളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ചീത്തവിളിക്കുന്ന തത്തകള്‍ അത്യപൂര്‍വ്വമാണ്. ബ്രിട്ടനിലെ ഫ്രിസ്‌ക്‌നിയിലുള്ള ലിങ്കണ്‍ഷയര്‍ വന്യജീവി പാര്‍ക്കിലായിരുന്നു തത്തകള്‍ ചീത്ത വിളിക്കുന്ന സംഭവമുണ്ടായത്. അസഭ്യം പറയുന്ന 8 തത്തകളെ തെറിവിളിക്കേസില്‍ മൃഗശാല അധികൃതര്‍ മറ്റു തത്തകളില്‍ നിന്നു മാറ്റിയിരുന്നു. തത്തകള്‍ ഒറ്റപ്പെട്ടു ജീവിക്കേണ്ട ജീവികളല്ലെന്നും അവ കൂട്ടത്തിലാണു കഴിയേണ്ടതെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഇവരുെട തെറിവിളി ശീലം എത്തുന്ന ഗ്രൂപ്പിലെ മറ്റു തത്തകളും പിടിച്ചെടുക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
എറിക്, ജേഡ്, എല്‍സി, ടൈസന്‍, ബില്ലി എന്നിങ്ങനെ പേരുള്ള അഞ്ച് വെള്ളത്തത്തകളെ 2020 ഓഗസ്റ്റിലാണ് പാര്‍ക്ക് അധികൃതര്‍ ഏറ്റെടുത്തത്. കോവിഡ് കാലമായതിനാല്‍ പാര്‍ക്കിലെത്തിച്ച് കുറച്ചുദിവസം ക്വാറന്റീനിലിരുത്തി. ആ കാലഘട്ടത്തില്‍ എല്ലാവരും കൂട്ടില്‍ നല്ല സംസാരവും പെരുമാറ്റവുമൊക്കെയായിരുന്നു. പിന്നീട് ഇവയെ നല്ലൊരു സമയം നോക്കി പ്രധാന പക്ഷി കേന്ദ്രത്തിലേക്കു മാറ്റി. അതോടെയാണു പണി കിട്ടിയത്. വരുന്നവരെയും പോകുന്നവരെയുമൊക്കെ തത്തകള്‍ ചറപറാ ചീത്ത വിളിക്കുന്നു. പലരും കേട്ടാലറയ്ക്കുന്ന നല്ല ഒന്നാന്തരം ഇംഗ്ലിഷ് ചീത്ത. തത്തകളുടെ സ്വഭാവം മാറിയത് കണ്ട് പാര്‍ക്ക് അധികൃതര്‍ ആശങ്കയിലായി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലായില്ല. തത്തകളില്‍ ഏതെങ്കിലും ഒന്നിന്റെ ഉടമസ്ഥന്‍ പക്ഷിയെ ചീത്ത വാക്കുകള്‍ പഠിപ്പിച്ചിരിക്കാമെന്നും ഒരുമിച്ചുണ്ടായ സമയത്ത് തത്തകള്‍ ഇതെല്ലാം കേട്ടുപഠിച്ചിരിക്കാം എന്നുമായിരുന്നു പാര്‍ക്ക് അധികൃതര്‍ കരുതിയത്.
ALSO READ ; ഇഷ്ടവസ്ത്രം ധരിക്കാൻ അനുവാദമില്ല, അയാളിൽ നിന്നും പുറത്തുവന്നു, ഇനി വേണ്ടത് ഇങ്ങനെയൊരാളെ: സുചിത്ര പറയുന്നു
സഞ്ചാരികള്‍ തത്തകള്‍ക്കരികെ എത്തുമ്പോള്‍ തെറിവിളി തുടങ്ങും. ചിറകുകള്‍ ഒക്കെ വീശി പക്ഷികള്‍ തെറിവിളിക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കും. മറ്റുള്ളവര്‍ ഈ തെറിവിളി കേട്ട് ഞെട്ടി നില്‍ക്കും. ഇതു കാണുമ്പോള്‍ തത്തകള്‍ക്ക് കൂടുതല്‍ രസം കയറുകയും ഇവ കൂടുതല്‍ താല്‍പര്യത്തോടെ തെറിവിളിക്കുകയും ചെയ്യും. തത്തകളുടെ ഈ വികൃതി അന്നു പലരും കുസൃതിയായിട്ടെടുത്തെങ്കിലും മറ്റു ചിലര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. കുട്ടികളും മറ്റും വരുന്ന പാര്‍ക്കില്‍ തത്തകളുടെ ഇ സ്വഭാവം അനുവദിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതോടെ പാര്‍ക്ക് അധികൃതര്‍ കഷ്ടത്തിലായി.
ALSO READ;അന്‍പ് മകളേ… ഭവതാരിണിയുടെ ചിത്രം പങ്കുവെച്ച് ഇളയരാജ
മറ്റുള്ള തത്തകള്‍ ഇവരുടെ സംഭാഷണം കേട്ടുപഠിച്ചാല്‍ തെറിയോടു തെറിയായിരിക്കും എന്ന് മനസിലാക്കിയ
പാര്‍ക്കിന്റെ ചീഫ് എക്‌സ്‌ക്യുട്ടീവ് സ്റ്റീവ് നിക്കോള്‍സന്‍ അഞ്ചെണ്ണത്തിനെയും ഉടനടി ആളുകള്‍ വരുന്നിടത്തു നിന്നു മാറ്റാന്‍ ഉത്തരവിറക്കി. 2020 സെപ്റ്റംബറില്‍ ഇതു നടപ്പാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here