വിമാനത്തിൽ ദുര്‍ഗന്ധം; ഉടൻ തന്നെ ദില്ലിയിൽ തിരിച്ചിറക്കി

യാത്രയിൽ അസൗകര്യം അനുഭവപ്പെട്ടത് മൂലം ഇൻഡിഗോ വിമാനം തിരിച്ചിറക്കി. മുംബൈയിലേക്ക് പുറപ്പെട്ട 6ഇ 449 ഇൻഡിഗോ വിമാനമാണ് ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ തിരിച്ചിറക്കിയത്. വിമാനത്തിനുള്ളിൽ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ഇറക്കാൻ എയർലൈൻസ് അറിയിക്കുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു ഇത്. ദുർഗന്ധം വമിക്കാൻ കാരണമെന്തെന്നതിനെ കുറിച്ച് ഇതുവരെ വിമാനക്കമ്പനികളോ സർക്കാരോ വിവരങ്ങളൊന്നും നൽകിയിട്ടില്ല. വെളളിയാഴ്ച രാവിലെയാണ് സംഭവം.

ALSO READ: ‘777 കോടി മുടക്കി മോദി തുറന്ന സ്വപ്‌ന തുരങ്കം വെള്ളത്തിൽ’, അറ്റകുറ്റപ്പണി നടക്കില്ല പുതുക്കിപ്പണിയണമെന്ന് വിദഗ്ധർ

പ്രവര്‍ത്തന മാനദണ്ഡത്തിന്റെ ഭാഗമായി വിമാനം ദില്ലി വിമാനത്താവളത്തിലേക്ക് തന്നെ പൈലറ്റ് ഇറക്കുകയായിരുന്നു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ഈ സംഭവത്തിന് ശേഷം മുംബൈയിലേക്കുള്ള യാത്രക്കാർക്കായി പ്രത്യേക വിമാനം ക്രമീകരിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരെല്ലാം പുതിയ വിമാനത്തിൽ കയറി മുംബൈയിലേക്ക് പുറപ്പെട്ടു. എല്ലാ യാത്രക്കാർക്കും ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും കമ്പനി അത് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News