തിരുവല്ലയിൽ ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

തിരുവല്ലയിൽ ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുളിക്കിഴ് ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി മേൽ നടപടി ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പോലീസ് പറഞ്ഞു.

ALSO READ: ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്നവർക്ക്‌ ഇന്ത്യയെ സ്നേഹിക്കാനാവില്ല, മണിപ്പൂരിനെ തിരിച്ചുകൊണ്ടുവരും: രാഹുൽ ഗാന്ധി

ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്ന് ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലുകൾ നായ കടിച്ചു കീറിയ നിലയിലാണ്.  ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ നാളെ നടക്കുമെന്ന് പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration