കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

meenachilar-kottayam

കോട്ടയം കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി. കൈപ്പുഴ സ്വദേശി ധനേഷ് മോന്‍ ഷാജി(26)യുടെ മൃതദേഹമാണ് ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച ചെക്ക് ഡാമില്‍ സുഹൃത്തിനൊപ്പം കുളിക്കാന്‍ ഇറങ്ങിയ ധനേഷിനെ കാണാതാകുകയായിരുന്നു.

Read Also: ഇതര സംസ്ഥാനക്കാരനായ മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി

ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്ന് നൂറ് മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നായിരുന്നു തിരച്ചില്‍ നടത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

News Summary: The body of a youth who went missing after being swept away by the Meenachil River in Kidangoor, Kottayam has been found. The body has been identified as Dhanesh Mon Shaji (26), a native of Kaipuzha. Dhanesh went missing last Sunday after going for a bath with a friend at the check dam.

Key Words: Kottayam, Meenachilar, Kidangoor, Obit

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News