കണ്ണൂരിൽ നിധികുംഭം ലഭിച്ചു.ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധികുംഭം ലഭിച്ചത്.മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധികുംഭം ലഭിച്ചത്.സ്വർണ്ണ ലോക്കറ്റുകൾ,മുത്തുമണികൾ,മോതിരങ്ങൾ,വെള്ളി ആഭരണങ്ങൾ തുടങ്ങിയവ ആണ് കണ്ടെടുത്തത്.പൊലീസിന് കൈമാറിയ നിധികുംഭം കോടതിയിൽ ഹാജരാക്കി.
also read: മുംബൈയിൽ വീണ്ടും മഴ ശക്തമായി; നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും യെല്ലോ അലർട്ട്
മൂന്ന് വെള്ളി നാണയങ്ങൾ കണ്ടെത്തി.അറബി അക്ഷരങ്ങൾ രേഖപ്പെടുത്തിയ വെള്ളി നാണയങ്ങളാണ് കണ്ടെത്തിയത്.
മണ്ണിൽ നിന്ന് കുഴിച്ചെടുക്കവേ ആദ്യം ബോംബ് ആണെന്നാണ് തൊഴിലാളികൾ കരുതിയത്. കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ഇവ സ്വർണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.
also read: നഗരൂരിലെ യൂത്ത് കോൺഗ്രസ് ആക്രമണം; മുഖ്യ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here