ഛത്തീസ്ഗഢിൽ ആറു ജില്ലകളിലെ കുടിവെള്ള സ്രോതസ്സുകളിൽ അപകടകരമായ തോതിൽ യുറേനിയത്തിൻ്റെ അളവ് കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം അനുവദനീയമായ ലിറ്ററിന് 15 മൈക്രോഗ്രാം എന്ന പരിധിയുടെ മൂന്നോ നാലോ ഇരട്ടിയാണ് ഛത്തീസ്ഗഢിലെ കുടിവെള്ളത്തിലെ യുറേനിയം. ഇത് വലിയ അപകടസാധ്യതയുണ്ടാക്കുന്നുണ്ട്.
ഈ പ്രദേശങ്ങളിൽ കാൻസർ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ത്വക്ക്, വൃക്ക രോഗങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാകും. 2017ൽ കുടിവെള്ളത്തിൽ യുറേനിയം ലിറ്ററിന് 15 മൈക്രോഗ്രാമിൽ കൂടരുത് എന്ന് ഡബ്ല്യുഎച്ച്ഒ നിർദേശിച്ചിരുന്നു. ഇന്ത്യയെപ്പോലുള്ള ചില രാജ്യങ്ങൾ അനുവദനീയമായ പരിധി ഇരട്ടിയാക്കിയിട്ടുണ്ട്.
Also Read: സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
ഛത്തീസ്ഗഢിലെ ദുർഗ്, രാജ്നന്ദ്ഗാവ്, കാങ്കർ, ബെമെതാര, ബലോഡ്, കവർധ എന്നിവിടങ്ങളിലെ കുടിവെള്ള സാമ്പിളുകളുടെ പരിശോധനയിൽ യുറേനിയത്തിൻ്റെ അളവ് ലിറ്ററിന് 100 മൈക്രോഗ്രാമിൽ കൂടുതലാണെന്ന് കണ്ടെത്തി. ബാലോദിലെ ഗ്രാമത്തിൽ നിന്നുള്ള ഒരു സാമ്പിളിൽ ലിറ്ററിന് 130 മൈക്രോഗ്രാമും കാങ്കറിൽ നിന്നുള്ള മറ്റൊരു സാമ്പിളിൽ 106 മൈക്രോഗ്രാമും ഉണ്ടായിരുന്നു. ആറ് ജില്ലകളിലെ ശരാശരി ലിറ്ററിന് 86 മുതൽ 105 മൈക്രോഗ്രാം വരെ യുറേനിയമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here