പന്തല്ലൂരിലിറങ്ങിയ പുലിയെ കണ്ടെത്തി. കുങ്കിയാനയുമായുള്ള തെരച്ചിലിനിടെയാണ് പുലിയെ കണ്ടെത്തിയത്. പന്തല്ലൂർ അമ്പ്രൂസ് വളവിന് സമീപത്തെ ചതുപ്പിലാണ് പുലി ഉണ്ടായിരുന്നത്. പുലിയെ പിടികൂടാൻ വനംവകുപ്പ് ശ്രമം തുടങ്ങി.
ALSO READ: സംസ്ഥാന സ്കൂൾ കലോത്സവം; കുതിച്ചുയർന്ന് കണ്ണൂർ
മൂന്നാഴ്ചക്കിടെ രണ്ട് പേരെ ആക്രമിച്ചുകൊന്ന പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നീലഗിരിയിൽ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂർ,ഗൂഡല്ലൂർ താലൂക്കുകളിൽ ഇന്ന് ജനകീയ ഹർത്താൽ നടക്കുകയാണ്. കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളികളുടെ മകളായ മൂന്ന് വയസ്സുകാരിയെ പുലി ആക്രമിച്ചുകൊന്നതിനെതുടർന്ന് നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഹർത്താൽ. നാടുകാണി ദേവാല എരുമാട് ചേരമ്പാടി പന്തല്ലൂർ എന്നിവിടങ്ങളിലെല്ലാം ഇന്നലെ നാട്ടുകാർ റോഡുപരോധിച്ചിരുന്നു. വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here