തിരുവനന്തപുരം മ്യൂസിയത്തിൽ നിന്നും ചാടിപോയ ഹനുമാൻ കുരങ്ങിനെ മൃഗശാലയിൽ നിന്നു തന്നെ കണ്ടെത്തി. കാട്ടുപോത്തിൻ്റെ കൂടിന് സമീപമുള്ള മരത്തിൽ നിന്നാണ് കുരങ്ങിനെ ജീവനക്കാർ കണ്ടെത്തിയത്.
കുരങ്ങിനായി രാവിലെ മൃഗശാലയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു. തിരുപ്പതിയിൽ നിന്നും കൊണ്ടുവന്ന പെൺ കുരങ്ങാണ് ചാടിപ്പോയത്. മരത്തിൽ നിന്നും കുരങ്ങിനെ മയക്കു വെടിവെച്ച് പിടിക്കാൻ നീക്കമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് നടക്കാനിരിക്കെ, അതിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്.
Also Read: ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ക്ക് പിന്നാലെ പോകരുത്, മുന്നറിയിപ്പുമായി കേരളാ പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here