വയനാട് ആദിവാസികളും പട്ടികജാതിക്കാരും പിൻപന്തിയിലായതിൽ പൊതു സമൂഹത്തിനും പങ്കുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അതുകൊണ്ടു തന്നെ ഇവർക്കർഹതപ്പെട്ട നഷ്ടപരിഹാരം നൽകി ഉന്നതിയിലേക്ക് നയിക്കാനും പൊതു സമൂഹത്തിന് ബാധ്യതയുണ്ട്.
പട്ടികവർഗ പോരാളികളുടെ സ്മരണയ്ക്കായി വയനാട്ടിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിന് ശിലയിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ALSO READ:അഭിനയത്തില്‍ മോഹന്‍ലാലിനെ അനുകരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി: അനൂപ് മേനോന്‍
വൈത്തിരി സുഗന്ധഗിരിയിലാണ് സ്വാതന്ത്ര്യ സമര മ്യൂസിയം നിർമിക്കുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 20 ഏക്കർ ഭൂമിയിലാണ് കിർത്താഡ്സ് മ്യൂസിയം ഒരുക്കുന്നത്. 16.66 കോടിയാണ് നിർമാണ ചെലവ്. വിനോദ സഞ്ചാര കേന്ദ്രമായ എൻ ഊരിനോട് ചേർന്ന് മ്യൂസിയം കൂടി വരുന്നത് വയനാട്ടിലെ ആദിവാസി മേഖലകളിൽ കൂടുതൽ തൊഴിലിനും വരുമാനത്തിനും അവസരമൊരുക്കും.
ALSO READ:ഊർജിത് പട്ടേലിനെ പ്രധാനമന്ത്രി പാമ്പിനോട് ഉപമിച്ചു; സുഭാഷ് ചന്ദ്ര ഗാർഗ്
2018 ൽ കേന്ദ്ര അനുമതി ലഭിച്ച മ്യൂസിയം കോഴിക്കോട് സ്ഥാപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ കേരളത്തിലെ തദ്ദേശീയ പോരാളികളിൽ പ്രമുഖനും പഴശിരാജയ്ക്കൊപ്പം ബ്രീട്ടീഷുകാർക്കെതിരെ പടപൊരുതിയ വീരനുമായ തലയ്ക്കൽ ചന്തുവടക്കമുള്ളവരോടുള്ള ആദരവും പരിഗണിച്ച് വയനാട്ടിലേക്ക് മാറ്റി സ്ഥാപിക്കാൻ മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിക്കുകയായിരുന്നു.
വയനാട്ടിലെ തദ്ദേശീയ സമര സേനാനികളുടെ ചരിത്രം, ആദിവാസി സമൂഹത്തിന്റെ പൊതുവായ വളർച്ച, സാംസ്ക്കാരിക പൈതൃകം, കലാ -സാഹിത്യ ആവിഷ്ക്കാരങ്ങൾ, സംഗീതം, ഭക്ഷ്യ വൈവിധ്യം തുടങ്ങിയവയും മ്യൂസിയത്തിലുണ്ടാകും. ഭാവിയിൽ തദ്ദേശീയ ജനതയുടെ കൽപ്പിത സർവകലാശാലയാക്കാവുന്ന വിധത്തിലാണ് മ്യൂസിയത്തിന്റെ ആസൂത്രണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here