അദാനിയുടെ കമ്പനികൾക്കെതിരെ വരെ നിർണായക വെളിപ്പെടുത്തൽ; ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നു

അദാനി കമ്പനിക്കൾക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നു. സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ ആണ് ഇക്കാര്യം അറിയിച്ചത്. പ്രവർത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായെന്നും ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും കമ്പനി അറിയിച്ചു.

വിവിധ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് നിരവധി നിർണായക ശ്രദ്ധേയമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച സ്ഥാപനമാണ് ഹിൻഡൻബർ​ഗ്. 2017ലാണ് ​ പ്രവർത്തനം ആരംഭിച്ച ഹിൻഡൻബർ​ഗ് 2020ൽ നിക്കോള എന്ന വാഹന കമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ച് പുറത്ത്കൊണ്ടു വന്ന റിപ്പോർട്ട് ഏറെ ചർച്ചയായിരുന്നു. കൂടാതെ അദാനി എൻ്റർപ്രൈസിൻ്റെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ഹിൻഡൻബഗ് കൊണ്ടുവന്ന റിപ്പോർട്ട് വലിയ വിവാദങ്ങൾ ആയിരുന്നു. അമേരിക്കക്ക് പുറത്ത് ഈ റിപ്പോർട്ട് വലിയ ശ്രദ്ധ പിടിച്ചു പറ്റി . ഓഹരി മേഖലയിലും ഈ റിപ്പോർട്ടിന്റെ സ്വാധീനം പ്രകടമായി.

also read: അയ്യോ..അതക്ഷരത്തെറ്റല്ല! പ്യൂമ ‘PVMA’ ആയതുകണ്ട് അന്തംവിട്ടവർ കാരണമറിഞ്ഞപ്പോൾ ഞെട്ടി

ഇങ്ങനയുള്ള നിർണായക റിപ്പോർട്ടുകൾ കൊണ്ടുവന്ന ഹിൻഡൻബർ​ഗ് പ്രവർത്തനം നിർത്തുകയാണെന്ന വിവരം ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ ഒരു കത്തും നെയ്റ്റ് ആൻഡേഴ്സൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News