തൃശ്ശൂരിലെ ആള്‍ക്കൂട്ട ആക്രമണം; 4 പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍ ചേലക്കര കിള്ളിമംഗലത്തെ ആള്‍ക്കൂട്ട ആക്രമണത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പ്ലാക്കല്‍പീടികയില്‍ അബ്ബാസ്, ബന്ധുക്കളായ ഇബ്രാഹിം, അല്‍ത്താഫ് അയല്‍വാസി കബീര്‍ എന്നിവരാണ് അറസ്റ്റിലായത്. മര്‍ദ്ദനം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചേലക്കര സിഐയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മര്‍ദ്ദനത്തിന് ഇരയായ സന്തോഷ് അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മര്‍ദനമേറ്റത്. കിള്ളിമംഗലത്ത് വീട്ടില്‍ അടക്ക മോഷണവുമായി ബന്ധപ്പെട്ടാണ് മര്‍ദ്ദനം. കിള്ളിമംഗലം പ്ലാക്കല്‍പീടികയില്‍ അബ്ബാസിന്റെ വീട്ടില്‍ നിന്നാണ് തുടര്‍ച്ചയായി അടക്ക മോഷണം പോയത്.

ഏതാനും നാളുകളായി സിസിടിവി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration